പൂവാറിലെ നിശാപാർട്ടി: ആറ് മാസത്തിനിടെ റിസോർട്ടിൽ നടന്നത് 17 ലഹരിപാർട്ടികൾ, പിന്നിൽ വൻ ലഹരിമാഫിയ, അന്വേഷിക്കാൻ പ്രത്യേക സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂവാറിലെ നിശാപാർട്ടി: ആറ് മാസത്തിനിടെ റിസോർട്ടിൽ നടന്നത് 17 ലഹരിപാർട്ടികൾ, പിന്നിൽ വൻ ലഹരിമാഫിയ, അന്വേഷിക്കാൻ പ്രത്യേക സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 05:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരിപാർട്ടിയെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പാർട്ടിയിൽ നിന്നും ഏകദേശം ഏഴ് ലക്ഷം രൂപയാണ് സംഘാടകർക്ക് ലഭിച്ചത്. നിശാപാർട്ടിയ്‌ക്ക് പിന്നിൽ വലിയ ലഹരി മാഫിയയാണ് ഉള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.

അന്തർസംസ്ഥാന ലഹരിപാർട്ടി നടത്തുന്ന നിർവാണ ഗ്രൂപ്പാണ് ലഹരിപാർട്ടിയുടെ സംഘാടകർ. അറസ്റ്റിലായ അക്ഷയ് മോഹനും അതുലുമാണ് നിർവാണയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സംഘത്തിന് സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പുതുവത്സരാഘോഷം മുന്നിൽ കണ്ട് നഗരത്തിൽ ലഹരി ഒഴുക്കുന്നതിന് മുന്നോടിയായിട്ടാണ് പൂവാറിലെ റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ലഹരിപാർട്ടി. പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വിൽപ്പന. 3000, 2000, 1000 രൂപയ്‌ക്കായിരുന്നു ടിക്കറ്റ് നൽകിയത്.

റിസോർട്ടിൽ നിന്നുള്ള ഹാർഡ് ഡിസ്‌ക് അനേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ പിടിയിലായവരെ കൂടാതെ കൂടുതൽ പേർ പിന്നിലുണ്ടെന്നാണ് നിഗമനം. ലോക്ഡൗൺ സമയത്ത് ഇരുന്നൂറിൽ അധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാർട്ടി ഇവിടെ നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദ്വീപിന് നടുവിലായതിനാൽ തന്നെ ഇവിടേയ്‌ക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം.

ബംഗളൂരുവിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ റിസോർട്ടിൽ റെയ്ഡ് നടത്തിയത്. പിടിയിലായ 20 പേരിൽ 17 പേരെ വിട്ടയച്ചിരുന്നു. പരിശോധയിൽ സ്ത്രീകളും കൊലക്കേസ് പ്രതിയും അടക്കമാണ് പിടിയിലായത്. ഹാഷിഷ് ഓയിൽ, എംഡിഎംഎ ഗുളികകൾ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

Tags: tvmrave party
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies