വീട്ടിൽ പാറ്റ ശല്യം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളാണ് നാം പലപ്പോഴും തേടുന്നത് . എന്നാൽ ചൈനയിലാകട്ടെ ഇവയെ വളർത്താനുള്ള ഫാമുകൾ നിർമ്മിക്കുകയാണ് . ചൈനയിലെ വന്‍കിട പാറ്റ ഫാമുകള്‍ അതീവ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത് . സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, മൃഗങ്ങളുടെ ഭക്ഷണം എന്നിവക്കെല്ലാമായാണ് കൂറകളെ വളര്‍ത്തുന്നത്.
2017 ല്‍ പാറ്റകളിൽ നിന്നും നിര്‍മിക്കുന്ന മരുന്ന് മാത്രം വിറ്റ് ഏകദേശം 5,100 കോടി രൂപ തങ്ങൾ ഉണ്ടാക്കിയെന്ന് ചൈനീസ് മരുന്നു നിര്‍മാണ കമ്പനിയായ ഗുഡ് ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.ഭൂമിയിലാകെയുള്ള മനുഷ്യരേക്കാള്‍ കൂടുതല്‍ കൂറകള്‍ ഓരോ വര്‍ഷവും ചൈനയിലെ ഫാമുകളില്‍ ജനിക്കാറുണ്ട്
മറ്റു ഫാം ബിസിനസുകളെ അപേക്ഷിച്ച് പാറ്റകളുടെ ഫാം നിര്‍മിക്കാന്‍ ചെലവും പരിപാലന ചെലവും കുറവാണ് . ഇവ അതിവേഗത്തില്‍ ഇരട്ടിയാകുകയു ചെയ്യും. അപൂര്‍വമായി മാത്രം അസുഖങ്ങൾ വരുന്ന ഇവയ്ക്ക് ഭക്ഷണകാര്യത്തിലും പ്രത്യേകിച്ച് നിര്‍ബന്ധമില്ല. സാധാരണ അടുക്കള മാലിന്യം പോലും കൊടുത്താല്‍ മതി .
മരുന്നുകളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഇവയെ ഉപയോഗിക്കാറുണ്ട് . വലിയ ഫാമുകളില്‍ വളര്‍ത്തുന്ന മറ്റു മൃഗങ്ങള്‍ക്കുള്ള മാംസ്യം നിറഞ്ഞ ഭക്ഷണമായും ചില ചൈനീസ് റെസ്റ്റോറന്റുകളില്‍ സ്പെഷ്യല്‍ വിഭവമായും പാറ്റകളെ വിളമ്പാറുണ്ട്. വൻ കിട പാറ്റ ഫാമുകളിൽ 50,000 കിലോഗ്രാം അടുക്കള മാലിന്യം വരെ ഭക്ഷണത്തിനായി വേണ്ടി വരാറുണ്ട് .
പിന്നെ അപ്രതീക്ഷിതമായി ഇവ പുറത്തേയ്ക്ക് വന്നാൽ വലിയ ബുദ്ധിമുട്ടാകും എന്നത് കൊണ്ട് ഫാമിന് ചുറ്റും വലിയ കിടങ്ങുകളില്‍ പാറ്റകളെ തിന്നുന്ന മീനുകളെയും വളർത്താറുണ്ട്.
Comments