കണ്ണൂർ : സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തെ വിമർശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന് എ പി അബ്ദുള്ളകുട്ടി .
ബാബർ ബ്രിട്ടീഷുകാരനെപ്പോലെ ഭാരതത്തിന്റെ ശത്രുവാണെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . ചരിത്രം അറിയാതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുതെന്നും അത് ദേശസ്നേഹികൾ പൊറുക്കില്ലെന്നും അബ്ദുള്ളകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
ഇന്ന് രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിൽ ഞാൻ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.. ഇതുമായി ബന്ധപ്പെട്ട് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകിയിട്ടുണ്ട് .
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മതസൗഹാർദ്ദം തകർത്തതിന്റെ പേരിലും ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന്റെ പേരിലും കേസെടുക്കണമെന്ന് ആണ് പരാതിയിലെ ആവശ്യം. ഒപ്പം ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകിയിട്ടുണ്ട് .
ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്ത് നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് പിഞ്ചുകുട്ടികളെ സ്കൂളിന് മുൻപിൽ വെച്ച് നിർബന്ധപൂർവ്വം തടഞ്ഞുനിർത്തി ഞാൻ ബാബറി എന്ന ബാഡ്ജ് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചുകുട്ടികളിൽ ദേശവിരുദ്ധ ആശയങ്ങൾ അടിച്ചേൽപിക്കാനുളള പ്രൊപ്പഗൻഡയാണിതെന്നും നീക്കം അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments