സഹോദരിയുടെ വിവാഹം ഏറ്റെടുക്കും; വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹോദരിയുടെ വിവാഹം ഏറ്റെടുക്കും; വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 07:04 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. ബിജെപി നേതാക്കളായ അഡ്വ.ബി ഗോപാലകൃഷ്ണൻ, എ നാഗേഷ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പെൺകുട്ടികളുടെ വിവാഹ സഹായത്തിനായി പ്രവർത്തിക്കുന്ന സമർപ്പണ എന്ന സംഘടനവഴിയാണ് ബിജെപി വിപിന്റെ സഹോദരിയ്‌ക്ക് സഹായം നൽകുന്നത്. മരണവാർത്തയ്‌ക്ക് പിന്നാലെ ബിജെപി നേതാക്കൾ വിപിന്റെ വീട് സന്ദർശിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ബിജെപി നേതാക്കൾ സഹോദരിയുടെ വിവാഹം ഏറ്റെടുക്കുമെന്ന് അറിയിച്ചത്. വിവാഹം നടത്താനായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ  സമർപ്പണയുമായി ബന്ധപ്പെടണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

വിപിന്റെ വീട്ടുകാർക്ക് താത്പര്യമുണ്ടെങ്കിൽ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. വിവാഹത്തിന്റെ എല്ലാ ചിലവുകളും ബിജെപി നേതാക്കൾ വഹിക്കും. സമൂഹത്തോട് ഒരു കാര്യമാണ് അഭ്യർത്ഥിക്കാനുള്ളത്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ മാനസിക സംഘർഷം അനുഭവപ്പെട്ടാൽ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുത്. പകരം സമർപ്പണയുടെ ഭാരവാഹികളുമായി ബന്ധപ്പെടണം. തീർച്ചയായും തങ്ങൾ അതിനൊരു പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുകാരും, മേയർ ഉൾപ്പെടെയുള്ളവരുമായും ബന്ധപ്പെട്ട് വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പാർട്ടി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് എ നാഗേഷും പറഞ്ഞു.

വിവാഹം നടത്തുന്നതിനുള്ള പണം ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് കുണ്ടുവാറ സ്വദേശി വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണം വാങ്ങുന്നതിനും, മറ്റ് ചിലവുകൾക്കുമായി ബാങ്ക് വായ്പയെയായിരുന്നു വിപിനും കുടുംബവും ആശ്രയിച്ചിരുന്നത്. എന്നാൽ മൂന്ന് സെന്റ് ഭൂമിയിൽ വായ്പ നൽകാൻ ആകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതറിഞ്ഞ ശേഷമായിരുന്നു വിപിന്റെ ആത്മഹത്യ.

Tags: ThrissurmarriagevipinBJPbank
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies