പ്രളയത്തിൽ നാടിന് കാവലായ സൈനികൻ, പ്രദീപിന്റെ വിയോഗത്തിലും നാടിന്റെ പ്രിയ പുത്രനെ അഭിമാനത്തോടെ സ്മരിച്ച് പൊന്നൂക്കര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയത്തിൽ നാടിന് കാവലായ സൈനികൻ, പ്രദീപിന്റെ വിയോഗത്തിലും നാടിന്റെ പ്രിയ പുത്രനെ അഭിമാനത്തോടെ സ്മരിച്ച് പൊന്നൂക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 09:31 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവിബിപിൻ റാവത്തും സംഘവും ഹെലികോപ്ടർ അപകടത്തിൽപ്പെട്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെയായിരുന്നു രാജ്യം മുഴുവൻ കാത്തിരുന്നത്. അപകടത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെ അതാരെന്നറിയാനായി മലയാളികളുടെ പിന്നീടുള്ള കാത്തിരിപ്പ്. ഏറ്റവും ഒടുവിൽ ആ ദുഖവാർത്തയെത്തി. തൃശ്ശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയായ എ പ്രദീപ് ആണ് അപകടത്തിൽപ്പെട്ട മലയാളിയെന്ന് വിവരം ലഭിച്ചു.

ദു:ഖം അണപ്പൊട്ടി ഒഴുകുമ്പോഴും ധീര സൈനികനെ ഓർത്ത് അഭിമാനിക്കുകയാണ് ജന്മനാട്. മകന്റെ ജന്മദിനം ആഘോഷിച്ച് മടങ്ങിയ പ്രദീപിനെ ഓർക്കുകയാണ് പൊന്നൂക്കര ഗ്രാമം.ഗ്രാമത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനെ നാട്ടുകാർ ഓർക്കുന്നത് 2018 ലെ മഹാ പ്രളയകാലത്ത് നാടിന് കാവലാളായ സൈനികനായിട്ടാണ്. 2018 ൽ കേരളം ദുരന്ത മുഖത്ത് നിൽക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ പ്രദീപുമുണ്ടായിരുന്നു.രാവും പകലും കണക്കിലെടുക്കാതെ ആയിരക്കണക്കിന് ജീവനുകളാണ് അന്ന് പ്രദീപ് രക്ഷിച്ചത്. വ്യോമസേന എയർക്രൂ എന്ന നിലയിൽ പ്രദീപിന്റെ സേവനം അന്ന് നിരവധി പേരായിരുന്നു പ്രശംസിച്ചത്.

ജനറൽ ബിപിൻ റാവത്തിനൊപ്പം ഡ്യൂട്ടിക്ക് പോകുന്ന കാര്യം ചൊവ്വാഴ്ച വൈകുന്നേരം അമ്മയോട് പ്രദീപ് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഫോൺ വിളി എത്താത്തതിനെ തുടർന്ന് ആശങ്കയിൽ കഴിയവേയാണ് ദു:ഖവാർത്തയെത്തിയത്.
ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കുമെന്നാണ് വിവരം. വിശദമായ ഡിഎൻഎ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.പാറമേക്കാവ് ശാന്തി ഗട്ടിൽ സംസ്‌കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്.

ഡൽഹിയിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങുമെന്നാണ് കോയമ്പത്തൂരിലുള്ള പ്രദീപിന്റെ സഹോദരൻ പ്രസാദിന് കിട്ടിയിട്ടുള്ള വിവരം. ഡിഎൻഎ പരിശോധനക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുക. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം എന്നതിനാൽ വിശദമായ ഡിഎൻഎ പരിശോധന ആവശ്യമാണ്. പ്രദീപിന്റെ ഭാര്യയും സഹോദരനും കോയമ്പത്തൂരിൽ തുടരുകയാണ്.

Tags: BIPIN RAWAT
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies