ഇന്ത്യയിൽ കൊറോണ ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ? വിശദീകരിച്ച് കേന്ദ്ര വിദഗ്ധ സമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ കൊറോണ ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ? വിശദീകരിച്ച് കേന്ദ്ര വിദഗ്ധ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 09:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ വകഭേദങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ എന്ന സംശയത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്ഗധ സമിതി. കഴിഞ്ഞ ദിവസം സമിതി കൊറോണ ബൂസ്റ്ററിനെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിദഗ്ധ സമിതി എത്തിയത്.

കൊറോണയ്‌ക്കെതിരെ കോവിഷീൽഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിന് മുൻപ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ക്ലിനിക്കൽ ട്രയൽ നടത്തി അതിന്റെ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. വ്യക്തമായ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ബൂസ്റ്റർ ഡോസ് നൽകേണ്ടത് സംബന്ധിച്ച് തീരുമാനം എടുക്കാനാവു എന്ന് സമിതി ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതിയായ വാക്സിൻ സ്റ്റോക്കുണ്ടെന്നും കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ സമിതിക്ക് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് വിദഗ്ധ സമിതി നിർദ്ദേശം നൽകിയത്.കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തി ആയവരിൽ പകുതിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ആവശ്യം.

നിലവിൽ കോവിഷീൽഡ് വാക്സിനും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിനും കൊറോണയുടെ പുതിയവകഭേദങ്ങൾക്കെതിരെ മികച്ച സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

അതേ സമയം രാജ്യത്ത് കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ തീരുമാനം.

Tags: corona vaccinSerum Institute of India
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies