ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ രഗ്രേത്ത മേഖലയിലാണ് സംഭവം. ശ്രീനഗറിലെ വ്യോമതാവളത്തിൽ നിന്നും കിലോ മീറ്ററുകൾ മാത്രമാണ് രഗ്രേത്തയിലേക്കുള്ള ദൂരം.
രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. സുരക്ഷാ സേനയെ കണ്ട ഭീകരർ തോക്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഇതോടെ സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു.
ഏത് ഭീകര സംഘടനയിൽ ഉള്ളവരാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാമത്തെ ഭീകരനെയാണ് സുരക്ഷാ സേന വധിക്കുന്നത്. ഇന്നലെ രാവിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Comments