സ്ത്രീവിരുദ്ധ ചോദ്യം: വിവാദ ഭാഗം പിൻവലിച്ച് സിബിഎസ്ഇ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീവിരുദ്ധ ചോദ്യം: വിവാദ ഭാഗം പിൻവലിച്ച് സിബിഎസ്ഇ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ വിവാദ ചോദ്യം പിൻവലിച്ചു. സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ചോദ്യം പിൻവലിച്ചതായി സിബിഎസ്ഇ ബോർഡ് അറിയിച്ചത്. വിവാഹ മോചനം സ്ത്രീകളെ നശിപ്പിക്കുന്നുവെന്നുൾപ്പെടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ചോദ്യത്തിൽ അടങ്ങിയത്.

ഒഴിവാക്കിയ ചോദ്യത്തിന് പകരമായി വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകാനും സി.ബി.എസ്ഇ തീരുമാനിച്ചിട്ടുണ്ട്. ചോദ്യപേപ്പറിൽ കടന്നുകൂടിയ ഭാഗം മാർഗരേഖപ്രകാരമുള്ളതല്ലെന്നും അതിനാൽ പിൻവലിക്കുകയാണെന്നുമാണ് സിബിഎസ്ഇ അറിയിച്ചത്. ചോദ്യപേപ്പറിനെതിരെ പാർലമെന്റിൽ വിവിധ കക്ഷികൾ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു.

ദേശീയ തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് ചോദ്യം വഴിയൊരുക്കി. ട്വിറ്ററിൽ ‘സിബിഎസ്ഇ ഇൻസൾട്ട് വുമൺ’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി മാറിയിരുന്നു. സ്ത്രീപുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നായിരുന്നു ഖണ്ഡികയിൽ പറഞ്ഞിരുന്നത്. ചോദ്യപ്പേപ്പർ സെഷൻ എയിലാണ് ഇത്തരത്തിലൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്.

‘ഭാര്യമാർക്ക് സ്വാതന്ത്ര്യം നൽകുന്നത് രക്ഷിതാക്കൾക്ക് കുട്ടികളിന്മേലുള്ള അധികാരം നഷ്ടമാക്കുന്നു. ഭർത്താവിന്റെ പാതകൾ പിന്തുടരുകയാണ് ഭാര്യമാർ ചെയ്യേണ്ടത്. എങ്കിലേ ഒരു അമ്മയ്‌ക്ക് കുട്ടികളിൽ നിന്ന് അനുസരണം ലഭിക്കൂ. പുരുഷനെ സ്ഥാനത്തുനിന്ന് താഴെയിറക്കുന്ന ഭാര്യയും അമ്മയും സ്വയം ഇല്ലായ്മ ചെയ്യുകയാണ്. സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളാണ് സ്ത്രീകൾക്ക് വിമോചനം ലഭിക്കുന്നതിലെ പ്രധാന കാരണങ്ങൾ’ എന്നുമാണ് ചോദ്യപേപ്പറിലെ ഖണ്ഡികയിൽ പറയഞ്ഞത്.

ഈ ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യം ഇങ്ങനെയായിരുന്നു. ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ്? 1. ഒരു മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി, 2. ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ, 3. അസംതൃപ്തനായ ഭർത്താവ്, 4. കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്ന ആൾ. സിബിഎസ്ഇ ബോർഡിന്റെ ഉത്തരസൂചിക അനുസരിച്ച് ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ എന്നാണ് ഉത്തരം.

Tags: CBSEquestion paper
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies