ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ഭീതി കൂടുന്നു. മഹാരാഷ്ട്രയിൽ എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 61 ആയി. മഹാരാഷ്ട്രയിൽ മാത്രം 28 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ മുംബൈയിൽ നിന്നുള്ളവരാണ്. ഒരാൾ വസൈ വിരാർ സ്വദേശിയാണ്. ഇതുകൂതാടെ ഇന്ന് രാജസ്ഥാനിലും ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ പുതുതായി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച ആറുപേരിൽ ഒരാൾ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജസ്ഥാനിൽ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി പർസാജി ലാൽ മീണ അറിയിച്ചിരുന്നു.
Comments