13 രാജ്യങ്ങൾ, 21 ദിവസങ്ങൾ, 11,654 മൈൽ; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര ഇതാണ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

13 രാജ്യങ്ങൾ, 21 ദിവസങ്ങൾ, 11,654 മൈൽ; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 03:14 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വിവിധ പ്രദേശങ്ങളിലേയ്‌ക്കും, ജില്ലകളിലേയ്‌ക്കും, രാജ്യങ്ങളിലേയ്‌ക്കും ഇന്ന് ട്രെയിൻ സർവ്വീസ് ലഭ്യമാണ്. എന്നാൽ ട്രെയിനിൽ 21 ദിവസം യാത്ര ചെയ്ത് 11,654 മൈൽ താണ്ടുന്ന ഒരു യാത്രയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സംശയിക്കേണ്ട അത്തരത്തിലൊരു യാത്രയുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര…

പോർച്ചുഗലിലെ ലാഗോസിൽ നിന്നും സിംഗപ്പൂരിലേയ്‌ക്കുള്ളതാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര. യാത്രാമദ്ധ്യേ വളരെ കുറച്ച് സ്‌റ്റേഷനുകൾ മാത്രമാണ് ട്രെയിനിനുള്ളത്. ഏകദേശം 21 ദിവസമെടുത്ത് 11,654 മൈൽ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഈ യാത്രയിൽ പാരിസ്, മോസ്‌കോ, ബെയ്ജിംഗ്, ബാങ്കോക്ക്, യൂറോപ്പ്-ഏഷ്യ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിനിനു സ്റ്റോപ്പുണ്ട്. ഡിസംബർ രണ്ടിന് തന്നെ യാത്രയ്‌ക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.

ട്രെയിൻ യാത്രയുടെ പരീക്ഷണയോട്ടത്തിൽ വിയറ്റ്‌നാം വരെ വിജയകരമായി യാത്ര പൂർത്തിയാക്കിയിരുന്നു. ഏകദേശം 16,898 കിലോമീറ്റർ ദൂരമാണ് ട്രെയിൻ അന്ന് സഞ്ചരിച്ചത്. പിന്നീട് യാത്രക്കാർ അവിടുന്ന് ബസ് മാർഗമാണ് സിംഗപ്പൂരിൽ എത്തിയത്. ഇതിനെ തുടർന്ന് ഈ യാത്ര സാധ്യമാണോ എന്ന് പോലും ആളുകൾ ചിന്തിച്ചു. എന്നാൽ ഏതാനും നാളുകൾക്കുള്ളിൽ ട്രാക്കുകൾ കൂടുതൽ സജ്ജമാക്കി സിംഗപ്പൂർ വരെ സുഖയാത്രയ്‌ക്കുളള സംവിധാനം അധികൃതർ സജ്ജമാക്കുകയായിരുന്നു.

എന്നാൽ ഇത് പ്രായോഗികമാണോ എന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ അക്ഷരാർത്ഥത്തിൽ ഇത് സാധ്യമാണെന്നാണ് ട്രെയിനിൽ യാത്ര ചെയ്ത ആളുകൾ പറയുന്നത്. ദീർഘദൂരം ട്രെയിനിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് പുതിയ ഒരു അനുഭവം തന്നെയാണ്. ബെയ്ജിംഗ്, ബാങ്കോക്ക് പിന്നെ അവിടുന്ന് സിംഗപ്പൂർ ഇങ്ങനെയാണ് യാത്രയുടെ പോക്ക്.

ദൈർഘ്യമേറിയ ഈ യാത്രയിൽ, ഏകദേശം 13 രാജ്യങ്ങളിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും അതും 21 ദിവസം കൊണ്ട്. രാത്രികാലങ്ങളിൽ ചില സ്‌റ്റേഷനുകളിൽ ട്രെയിൻ യാത്ര നിർത്തും. യാത്രക്കാർക്ക് ആ സ്‌റ്റേഷൻ ഏത് രാജ്യത്താണോ, ആ രാജ്യത്തിന്റെ നിശാഭംഗി ആസ്വദിക്കാൻ സാധിക്കും. രാത്രികാലങ്ങളിൽ ട്രെയിൻ നിർത്തുമ്പോൾ, യാത്രക്കാർക്ക് അവരുടെ വിസ പരിശോധനയും മറ്റ് നൂലാമാലകളും പൂർത്തിയാക്കാൻ കഴിയും. 1,200 യൂറോയാണ് ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ.

പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ ദൈർഘ്യമേറിയ യാത്രയ്‌ക്ക് പിന്നിലുണ്ട്. പോർച്ചുഗലിൽ നിന്നും സിംഗപ്പൂരിലേയ്‌ക്ക് വിമാനം മാർഗം യാത്ര ചെയ്യുമ്പോൾ, ഏകദേശം 1.67 ടൺ കാർബൺ ഡയോക്‌സൈഡ് വാതകം പിന്തള്ളപ്പെടുന്നു. ഇത് പ്രകൃതിയ്‌ക്ക് ദോഷകരമാണ്. എന്നാൽ ഈ ഹൈ-സ്പീഡ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ഏകദേശം 0.08 ടൺ കാർബൺ ഡയോക്‌സൈഡ് വാതകം മാത്രമേ പിന്തള്ളപ്പെടുന്നുള്ളൂ എന്നാണ് യാത്രയുടെ നടത്തിപ്പുകാർ അവകാശപ്പെടുന്നത്.

ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

Latest News

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies