മൃഗങ്ങൾ പരസ്പരം ആക്രമിക്കുന്നവർ മാത്രമല്ല, അവർക്കിടയിൽ കുസൃതികളും കൊച്ചു വഴക്കുകളുമെല്ലാം നടക്കാറുണ്ട്. മനുഷ്യർ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് ഇത് നോക്കി കാണാറുള്ളതും. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല എന്നൊക്കെ പറഞ്ഞ് പലപ്പോഴും ‘അണ്ടർ എസ്റ്റിമേറ്റ്’ ചെയ്തിട്ടുള്ള പോത്താണ് വീഡിയോയിലെ താരം. വെറും 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ രണ്ടേ രണ്ട് കഥാപാത്രങ്ങളാണുള്ളത്. പോത്തിനെ ഹിറ്റാക്കിയ മറ്റേ കക്ഷി ഒരു ആമയാണ്.
ആമയും പോത്തും തമ്മിലെന്താ കാര്യമെന്ന് ചോദിച്ചാൽ ഇവിടെ പോത്തിന്റെ ‘കരുതലാണ്’ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതെന്ന് വേണം പറയാൻ. തലകീഴായി മറിഞ്ഞ് കിടക്കുന്ന ആമ തൊട്ടരികിൽ നിൽക്കുമ്പോൾ ചുമ്മാ നോക്കി നിന്ന് സമയം കളായാൻ പോത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. കൈകളില്ലാത്ത പോത്ത് അതിവിദഗ്ധമായി ആമയെ മറിച്ചിട്ട് കൊടുത്തു. അതിനായി പോത്ത് ഉപയോഗിച്ചത് തന്റെ കൊമ്പുകളാണെന്ന് മാത്രം.
Buffalo saved a tortoise by flipping him over..
🎥 IG: sanamkamran pic.twitter.com/DpHAbsk2eA
— Buitengebieden (@buitengebieden_) December 16, 2021
നിലത്ത് മറിഞ്ഞ് കിടക്കുന്ന ആമയെ കഠിന പരിശ്രമത്തിനൊടുവിലാണ് തന്റെ കൊമ്പുപയോഗിച്ച് പോത്ത് മറിച്ചിട്ടത്. തുടർന്ന് കാഴ്ചക്കാരായി നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കി വിജയിശ്രീ ലാളിതനായ നിൽപ്പ്. ഇതോടെ കാഴ്ചക്കാരുടെ ഹർഷാരവും ആർപ്പുവിളിയും. പോത്ത് ചിരിക്കുന്നത് നാമാരും കണ്ടുകാണില്ല, എന്നാൽ ഈ ദൃശ്യങ്ങൾ കാണുന്ന ഏതൊരാൾക്കും പോത്തിന്റെ മുഖത്ത് വിജയിച്ചിരി തോന്നുമെന്നതാണ് പ്രത്യേകത.
Comments