പമ്പ:എരുമേലി – പമ്പ സംസ്ഥാനപാതയിലെ
കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.
ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ.പമ്പാ വാലിയിലെ ഇറക്കത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു.നിരവധി സ്വാമിമാർക്ക് പരിക്കേറ്റു. ബസ്സിനടിയിൽ കുടുങ്ങിയ ഡ്രൈവറെയടക്കം രക്ഷപ്പെട്ടുത്താനുള്ള ശ്രമം തുടരുകയാണ്
Comments