നടൻ ടൊവിനോ തോമസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ച ചിത്രം വൈറലാകുന്നു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം എടുത്ത ചിത്രമാണിത്. ഫെയ്സ്ബുക്കിലും ടൊവിനോ ഈ ചിത്രം പങ്കു വച്ചിട്ടുണ്ട്. കൊച്ചിയിൽ ഇന്നലെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം. മലയാള സിനിമയിലെ യഥാർഥ സൂപ്പർഹീറോകൾക്കൊപ്പം..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എല്ലാക്കാലത്തേക്കുമായി സൂക്ഷിക്കും’ ചിത്രത്തിന് അടിക്കുറിപ്പായി ടൊവിനോ കുറിച്ചു.
‘അമ്മ’യുടെ പുതിയ വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പും വാർഷിക ജനറൽ ബോഡി യോഗത്തിനൊപ്പം നടന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് കൂടി നടന്ന യോഗമായിരുന്നു ഇന്നലത്തേത്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ടൊവിനോയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments