പാലക്കാട് : വാളയാറിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഷമീമിനെയാണ് പിടികൂടിയത്. ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു ഇയാളെ പിടികൂടിയത്.
ബസിലായിരുന്നു ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.700 കിലോ കഞ്ചാവ് പിടികൂടി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലക്കാട്ടേക്കും, സമീപ ജില്ലകളിലേക്കും കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്നാണ് സംശയിക്കുന്നത്. വിശദ വിവരങ്ങൾക്കായി ഷമീമിനെ ചോദ്യം ചെയ്തുവരികയാണ്. സമാന രീതിയിൽ ഇതിന് മുൻപും ഇയാൾ ബസിൽ കഞ്ചാവ് നടത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.















