ലക്നൗ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികൾക്ക് സ്മോർട്ട്ഫോണും ടാബ്ലറ്റും നൽകാനൊരുങ്ങി യോഗി സർക്കാർ. വാജ്പേയിയുടെ ജന്മവാർഷികമായ ഡിസംബർ 25 മുതൽ വിതരണം ആരംഭിക്കും. ബിരുദം, ബിരുദാരനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് ഇത് നൽകുക.
ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ബി.ടെക്ക്, ബിഎ, ബിഎസ് സി, എംഎ, ഐടിഐ, എംബിബിഎസ്, എംഡി, എം.ടെക്ക്, പിഎച്ച്ഡി, ഉൾപ്പെടെയുള കോഴ്സുകൾ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കാണ് പഠന സാമഗ്രികൾ നൽകുക. ഇതിനായി 38 ലക്ഷത്തോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എയ്സർ, ലാവ, സാംസങ്ങ് എന്നീ കമ്പനികൾക്കാണ് സർക്കാർ ഡിജിറ്റൽ ഉരകരണങ്ങൾക്കായുള്ള കരാർ നൽകിയിരിക്കുന്നത്. 2,035 കോടി രൂപയുടെ ഓർഡറാണ് നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് 60,000 സ്മാർട്ട് ഫോണുകളും 40,000 ടാബ്ലറ്റുകളും വിതരണം ചെയ്യും.
Comments