തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചിലവിൽ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ മന്ത്രിക്ക് അനുമതി. കായികമന്ത്രി വി.അബ്ദുറഹിമാനാണ് സർക്കാർ അനുമതി നൽകിയത്.
ഡിസംബർ 26 മുതൽ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. യാത്രയ്ക്ക് അനുമതി നൽകുന്ന സർക്കാരിന്റെ ഉത്തരവിറങ്ങി. ന്യൂയോർക്കിലെ ജോൺസ് ഹോപ്കിൻസ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികിത്സ.
2016ലാണ് അബ്ദുറഹിമാൻ സിപിഎം സ്വതന്ത്രനായി വിജയിക്കുന്നത്. താനൂർ എംഎൽഎയാണ് വി.അബ്ദുറഹിമാൻ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ 985 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.
Comments