'ജീവനേക്കാൾ വലുതല്ലല്ലോ ഒരു ചടങ്ങ്'; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ ജീവന്റെ വിലയോട് താരതമ്യപ്പെടുത്തി ലോകാരോഗ്യ സംഘടന
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ജീവനേക്കാൾ വലുതല്ലല്ലോ ഒരു ചടങ്ങ്’; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ ജീവന്റെ വിലയോട് താരതമ്യപ്പെടുത്തി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 09:46 pm IST
FacebookTwitterWhatsAppTelegram

ജെനീവ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ ഒത്തുകൂടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒരു ആഘോഷ ചടങ്ങിനെ ജീവനുമായി താരതമ്യം ചെയ്താണ് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് ഇക്കാര്യം പ്രതികരിച്ചത്.

ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഇല്ലാതാക്കുന്നതെന്ന് ഡോ. ടെഡ്രോസ് അധാനം പ്രതികരിച്ചു. ഒമിക്രോൺ കേസുകൾ ലോകത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ നീട്ടിവെയ്‌ക്കാൻ ജനങ്ങൾ തയ്യാറാകണം. അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊറോണ കേസുകളെയും കൊറോണ മരണങ്ങളെയും ഉയർത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി മൂലം എല്ലാവർക്കും ജീവിതം പോലും മതിയായെന്ന് തോന്നുന്ന അവസ്ഥയുണ്ട്. അത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയുമെല്ലാം സമയം ചിലവഴിക്കാൻ നാം ആഗ്രഹിക്കുമെന്നതും സ്വാഭാവികം. എല്ലാവർക്കും ജീവിതം പഴയപോലെ സാധാരണയായി തുടരണമെന്നാണ് മോഹം. അത് എത്രയും പെട്ടെന്ന് സംഭവിക്കണമെങ്കിൽ ചില ഉറച്ച തീരുമാനങ്ങളെടുക്കുകയും തൽഫലമായി നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു.

വരുന്ന ആഴ്ചകളിൽ ആളുകൾ പരമാവധി ജാഗ്രത പാലിക്കണമെന്നും വലിയ ആഘോഷ പരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കണമെന്നുമുള്ള നിർദേശം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ മാത്രം ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം നിലവിൽ 89 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Tags: WHO warning
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies