മുംബൈ : ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിലെ ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ ഷീന ബോറയെ കണ്ടതായി സംഭവത്തിലെ പ്രതി ഇന്ദ്രാണി മുഖർജിയുടെ അഭിഭാഷക വെളിപ്പെടുത്തിയതോടെയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് വനിത ഉദ്യോഗസ്ഥ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകാൻ തയ്യാറാണെന്നും അഭിഭാഷക വെളിപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിലാണ് ഷീന ബോറ നിലവിൽ ഉള്ളത്. ജൂൺ 24 ന് ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽവെച്ച് ഷീനയെ വനിതാ ഉദ്യോഗസ്ഥ കണ്ടിട്ടുണ്ട്. സിബിഐയ്ക്ക് മുൻപിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിശദീകരിക്കാൻ അവർ തയ്യാറാണെന്നും അഭിഭാഷക സന ആർ ഖാൻ പറഞ്ഞു.
നേരത്തെ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പ്രതിയും മാതാവുമായ ഇന്ദ്രാണി മുഖർജി സിബിഐയ്ക്ക് കത്ത് നൽകിയിരുന്നു. ജമ്മു കശ്മീരിൽവെച്ച് മകളെ സഹതടവുകാരി കണ്ടെന്ന് ആയിരുന്നു ഇന്ദ്രാണി സിബിഐയോട് പറഞ്ഞത്. എന്നാൽ സിബിഐ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷീന ബോറയെ ജമ്മു കശ്മീരിൽവെച്ച് വനിതാ ഉദ്യോഗസ്ഥ കണ്ടതായുള്ള അഭിഭാഷകയുടെ വെളിപ്പെടുത്തൽ.
കേസിൽ 2015 ൽ അറസ്റ്റിലായ ഇന്ദ്രാണി മഖർജി നിലവിൽ മുംബൈയിലെ ബൈക്കുള ജയിലിലാണ്.
Comments