പുതുച്ചേരി : കേരളത്തിൽ ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനം ടിവിയോട് ആയിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് പോപ്പുലർ ഫ്രണ്ട് അവസാനിപ്പിക്കണം. അക്രമങ്ങൾവെച്ചു പൊറുപ്പിക്കാൻ കഴിയില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതൊന്നും വെറുതെ നോക്കി നിൽക്കാൻ കഴിയില്ലെന്നും നമശ്ശിവായം ആവശ്യപ്പെട്ടു.
കേരളത്തിൽ ബിജെപി നേതാക്കളും, പ്രവർത്തകരും കൊല്ലപ്പെടുന്ന സംഭവങ്ങൾ സിബിഐ അന്വേഷിക്കണം. കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments