ഇടുക്കി : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച വള്ളം നീക്കം ചെയ്ത് സിപിഎം. കോടതി ഇടപെട്ടതിനെ തുടർന്നാണ് ധൃതിപ്പെട്ട് സ്വാഗത സംഘം ഒഫീസിനായി സ്ഥാപിച്ചിരുന്ന വള്ളം നീക്കം ചെയ്തത്. കുമളി ടൗണിൽ സ്ഥാപിച്ച ഈ വള്ളം ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
കുമളി ലോക്കൽ കമ്മിറ്റിയാണ് ടൗണിൽ കുളത്തുപാലത്ത് ഓഫീസിനായി വള്ളം സ്ഥാപിച്ചത്. ആലപ്പുഴയിൽ നിന്നും എത്തിച്ച വള്ളത്തിനായി രണ്ടര ലക്ഷം രൂപയാണ് കമ്മിറ്റി ചിലവാക്കിയത്. എന്നാൽ ശബരിമല തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ആയതോടെ ചിലർ കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കോടതി ഇത് നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഇതോടെയാണ് വള്ളം നീക്കം ചെയ്തത്.















