പങ്കാളി എങ്ങിനെയായിരിക്കണമെന്ന് വെളിപ്പെടുത്തി വിശ്വസുന്ദരി; ആദ്യ ബോളിവുഡ് ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചും ഹർനാസ് സന്ധു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പങ്കാളി എങ്ങിനെയായിരിക്കണമെന്ന് വെളിപ്പെടുത്തി വിശ്വസുന്ദരി; ആദ്യ ബോളിവുഡ് ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചും ഹർനാസ് സന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 02:01 pm IST
Facebook
Twitter
WhatsAppTelegram

ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭാരതപുത്രിയാണ് ഹർനാസ് സന്ധുവെന്ന പഞ്ചാബുകാരി. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം അഭിമാനപൂരിതമാക്കിയ നിമിഷമായിരുന്നു അത്. ഈ മാസം ഇസ്രായേലിലെ എയ്‌ലറ്റിൽ നടന്ന ചടങ്ങിലായിരുന്നു ഹർനാസ് സന്ധുവിനെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത്. ഇതോടെ സുസ്മിത സെന്നിനും ലാറ ദത്തയ്‌ക്കും ശേഷം മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി ഹർനാസ് മാറി.

ഇപ്പോൾ തന്റെ ബോളിവുഡ് പ്ലാനുകളെക്കുറിച്ചും ഭാവിയിലെ പദ്ധതികളെക്കുറിച്ചും ദേശീയമാദ്ധ്യമത്തോട് പങ്കുവെച്ചിരിക്കുകയാണ് ഹർനാസ് സന്ധു. താൻ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് എങ്ങിനെയുള്ള വ്യക്തിയെ ആണെന്നും വിശ്വസുന്ദരി വെളിപ്പെടുത്തി.

വളരെ ശക്തനായ സമ്പന്നനെയാണോ അതോ ജീവിക്കാൻ പോരാടുന്ന യുവാവിനെയാണോ താങ്കൾ ഡേറ്റ് ചെയ്യാൻ താൽപര്യപ്പെടുക എന്ന ചോദ്യത്തിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ പോരാടുന്ന യുവാവിനെയായിരിക്കും ഞാൻ ഡേറ്റ് ചെയ്യാൻ താൽപര്യപ്പെടുക. കാരണം ഞാൻ പോരാടിയ വ്യക്തിയാണ്. ഇനിയും പോരാടുക തന്നെ ചെയ്യും. ജീവിതത്തിൽ പ്രയാസപ്പെട്ട് തന്നെ നേട്ടങ്ങൾ കൈവരിക്കണമെന്നാണ് ഞാൻ കരുതുന്നത്. എങ്കിൽ മാത്രമേ നേട്ടങ്ങളുടെ മൂല്യം തിരിച്ചറിയുകയുള്ളൂ’ ഹർനാസ് സന്ധു പറഞ്ഞു.

കിരീട നേട്ടത്തിന് ശേഷമുള്ള സന്ധുവിന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ചും അതിൽ സഹപ്രവർത്തകരായി ആരെയെല്ലാം ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിനോടും അവർ പ്രതികരിച്ചു. മുൻ ലോകസുന്ദരിയും മികച്ച അഭിനേതാക്കളിലൊരാളുമായ പ്രിയങ്ക ചോപ്ര, മുൻ വിശ്വസുന്ദരിമാരും ബോളിവുഡ് നടിമാരുമായ സുസ്മിതാ സെൻ, ലാറ ദത്ത എന്നിവരോടൊപ്പം തന്റെ ആദ്യ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇവർ മൂന്ന് പേരുമുൾപ്പെടുന്ന, സ്ത്രീശാക്തീകരണം പ്രമേയമാക്കിയ സിനിമ എത്രമാത്രം തീക്ഷ്മണമായിരിക്കുമെന്നും ഹർനാസ് സന്ധു അഭിപ്രായപ്പെട്ടു.

2017ലാണ് ഹർനാസ് സന്ധു മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർനാസ് 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

 

 

 

Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies