ഒപ്റ്റിക്കൽ ഇലൂഷൻ ഉപയോഗിച്ച് രൂപകൽപന ചെയ്ത ചിത്രങ്ങൾ മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കാണാറുമുണ്ട്. അത്തരമൊരു ചിത്രമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒന്നിലധികം കുതിരകളെ ഉൾക്കൊള്ളിച്ചാണ് ചിത്രം രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ അതിൽ എത്ര കുതിരകൾ ഉണ്ടെന്ന് കണ്ടെത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ലെന്ന് മാത്രം.
പകുതിയിലധികം ആളുകളും പറയുന്നത് ചിത്രത്തിൽ അഞ്ച് കുതിരകൾ ഉണ്ടെന്നാണ്. എന്നാൽ ഇത് തെറ്റായ ഉത്തരമാണെന്നാണ് ചിത്രം പുറത്ത് വിട്ടവർ പറയുന്നത്. കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്താണ് ചിത്രം പുറത്ത് വിട്ടത്.
‘ഇതൊരു ബുദ്ധിമുട്ടുള്ള ചോദ്യമല്ല. എന്നാൽ ചിത്രത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്തോറും ചിത്രം നിങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കും. ഭൂരിഭാഗം ആളുകളും ചിത്രത്തിൽ അഞ്ച് കുതിരകൾ ഉണ്ടെന്നാണ് കരുതുന്നത്. പക്ഷേ ഉത്തരം തെറ്റാണ്. ശരിക്കും ചിത്രത്തിൽ ഏഴ് കുതിരകൾ ഉണ്ട്. മനസ്സ് ഏകാഗ്രമാക്കി ചിത്രം നിരീക്ഷിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ഒപ്റ്റിക്കൽ ഇലൂഷൻ ചിത്രം കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്ത് പങ്കുവെച്ചത്.
ഒറ്റമാത്രയിൽ അഞ്ച് കുതിരകളുടെ തലമാത്രമേ ചിത്രത്തിൽ കാണാൻ സാധിക്കൂ. എന്നാൽ ശ്രദ്ധിച്ച് നോക്കിയാൽ അതിൽ ഒരു കുതിരയുടെ തലയും മറ്റൊന്നിന്റെ ഉടലും കാണാൻ സാധിക്കും എന്നും കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്ത് കൂട്ടിച്ചേർത്തു.















