തിരുവനന്തപുരം: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി ക്യാപ്റ്റനും വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മത്സരങ്ങൾ ജനുവരി 13 ന് ബംഗളുരുവിൽ ആരംഭിക്കും.
87-ാമത് രഞ്ജി ട്രോഫി സീസണാണ് ജനുവരിയിൽ ആരംഭിക്കുന്നത്. ജനുവരി 13 മുതൽ മാർച്ച് 20 വരെയാണ് മത്സരക്രമം തീരുമാനിച്ചിട്ടുള്ളത്. നവംബറിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മൂന്ന് മാസം മുന്നോട്ട് നീക്കേണ്ടിവന്നത്.
ആറു ഗ്രൂപ്പുകളിലായിട്ടാണ് സംസ്ഥാന ടീമുകളെ അണിനിരത്തുന്നത്. അഞ്ചു ഗ്രൂപ്പുക ളിലായി ആറു ടീമുകൾ വീതം ആദ്യ ഘട്ടത്തിൽ മാറ്റുരയ്ക്കും. അതിനൊപ്പം ആറാം ഗ്രൂപ്പായി പ്ലേറ്റ് ഗ്രൂപ്പിൽ 8 ടീമുകൾ ഏറ്റുമുട്ടും. കേരളം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഗ്രൂപ്പിൽ വിദർഭയും ഹരിയാനയും ബംഗാളുമാണ് കേരളത്തിന് ശക്തരായ എതിരാളികൾ.
ക്വാർട്ടർ ഫൈനലിലേക്ക് ആദ്യം നീങ്ങുന്നത് അഞ്ച് എലൈറ്റ് ഗ്രൂപ്പിലെ ജേതാക്കളാണ്. ഇതിലെ രണ്ടാംസ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പിലെ ജേതാവും തമ്മിലാണ് ക്വാർട്ടർ ഫൈനൽ കളിക്കുക.
Comments