ന്യൂഡൽഹി: ബിജെപിയുടെ പ്രവർത്തനഫണ്ടിലേക്ക് സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ കരുത്തുറ്റതാക്കാൻ ബിജെപിയെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലായ്പോഴും രാജ്യത്തിന് പ്രഥമ പരിഗണന നൽകുകയാണ് ബിജെപിയുടെ ആശയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം പാർട്ടി ഫണ്ടിലേക്ക് നൽകിയ സംഭാവനയുടെ കാര്യം പ്രവർത്തകരെ അറിയിച്ചത്. ജീവിതത്തിലുടനീളം നിസ്വാർത്ഥ സേവനം നടത്തുന്ന ബിജെപിയുടെ പ്രവർത്തകർക്ക് നിങ്ങളുടെ ചെറിയ സംഭാവനകൾ കൂടുതൽ കരുത്താകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അടൽ ബിഹാരി വാജ്പേയിയുടെ ജൻമദിനമായ ഇന്നലെയാണ് ബിജെപിയുടെ സംഭാവന ക്യാമ്പെയ്ൻ ദേശീയതലത്തിൽ ആരംഭിച്ചത്. പണ്ഡിറ്റ് ദീനദയാൽജിയുടെ സ്മൃതി ദിനമായ
ഫെബ്രുവരി 11 വരെ കാമ്പയിൻ തുടരും. ചെറിയ സംഭാവനകളിലൂടെ ലോകത്തെ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാനുളള ആഹ്വാനത്തോടെയാണ് ബിജെപി ക്യാമ്പെയ്ൻ തുടങ്ങിയത്.
5 മുതൽ 1,000 രൂപ വരെ ആർക്കും നൽകാം. നമോ ആപ്പ് മുഖേനയും സംഭാവനകൾ നൽകാൻ അവസരം ഉണ്ട്. കേരളത്തിലും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
Comments