ബ്രഹ്മോസ് മിസൈൽ മറ്റുള്ളവരെ ആക്രമിക്കാനല്ല;ഇന്ത്യയെ ലക്ഷ്യമിടാനുളള ശത്രുസൈന്യത്തിന്റെ ചങ്കുറപ്പ് ചോർത്തിക്കളയാനെന്ന് പ്രതിരോധമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മോസ് മിസൈൽ മറ്റുള്ളവരെ ആക്രമിക്കാനല്ല;ഇന്ത്യയെ ലക്ഷ്യമിടാനുളള ശത്രുസൈന്യത്തിന്റെ ചങ്കുറപ്പ് ചോർത്തിക്കളയാനെന്ന് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 08:45 am IST
Facebook
Twitter
WhatsAppTelegram

ഒരുരാജ്യത്തിനും ഇന്ത്യയെ തെറ്റായി നോക്കാനുള്ള ധൈര്യം ഉറപ്പാക്കാനാണെന്ന് പ്രതിരോധമന്ത്രി

ലക്‌നൗ:ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും രാജ്യത്തിനു നേരെ ശത്രുസൈന്യം തെറ്റോടെ നോക്കുന്നത് തടയാനാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

പുറത്തുനിന്നുള്ള  ഭീഷണികളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാനാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നിർമ്മാണമെന്ന് അദ്ദേഹം വ്യക്തമാക്കി.ലക്‌നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് തറക്കല്ലിട്ട പ്രതിരോധ മന്ത്രി, ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തിന്റെ തെളിവാണ് ബ്രഹ്മോസ് പദ്ധതിയെന്ന് കൂട്ടിച്ചേർത്തു.

രാജ്യം നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലും മറ്റ് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കുകയോ ഏതെങ്കിലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈക്കലാക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ സ്വഭാവമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയെ തെറ്റായി നോക്കാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ മണ്ണിൽ ബ്രഹ്മോസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റിന്റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ലാബിന്റേയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഉത്തർപ്രദേശിനെ പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.യുപിയിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: rajnath singhBrahMos missile
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies