ഭീകര വാദ സംഘടനകൾ കേരളത്തിൽ എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ;സംയുക്ത അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ;ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകര വാദ സംഘടനകൾ കേരളത്തിൽ എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ;സംയുക്ത അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ;ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 03:06 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ലഹരി മാഫിയകളുടെ ലക്ഷ്യം.കടൽ വഴിയും,ആകാശ മാർഗ്ഗവും കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ അന്താരാഷ്‌ട്ര ലഹരി മാഫിയ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് രഹസ്യാനേഷണ ഏജൻസികൾ കരുതുന്നത്

കൊച്ചിയിലെ ലഹരി ഇടപാടുകാരുടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം-ബാംഗ്ലൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും ലഹരി ഉപയോഗത്തിന്റെ അളവുകൾ രേഖപ്പെടുത്തിയ ചാർട്ടുകളും മറ്റും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,സ്പെയിൻ,കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഭീകര വാദ സംഘടനകൾ സംസ്ഥാനത്ത് ലഹരി എത്തിക്കുന്നത്.അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലെ കറാച്ചി തുറമുഖം വഴി ഗുജറാത്ത് തീരത്ത് എത്തുന്ന മയക്ക് മരുന്നുകൾ ഗോവയിലേക്ക് കടത്തുന്നു.ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്താൻ നിരവധി ഏജന്റ്മാരുണ്ട്.

ആകാശ മാർഗം ലഹരി എത്തുന്നതിൽ പ്രധാന കേന്ദ്രം ബാംഗ്ലൂർ ആണ്.നിരവധി മലയാളികൾ ലഹരി കടത്തിന്റെ ഏജന്റുമാരായും,സാമ്പത്തിക സ്രോതസ്സായും പ്രവർത്തിക്കുന്നുണ്ട്.
ബാംഗ്ലൂരിൽ പിടിയിലായ മയക്ക് മരുന്ന് സംഘങ്ങളിൽ നിന്നും കൊച്ചിയിലെ സംഘത്തെക്കുറിച്ച് എൻസിബി ക്ക് വിവരം ലഭിച്ചിരുന്നു .കൊച്ചിയിലേക്ക് ഒഴുകിയ ലഹരി മരുന്നിന് പിന്നിൽ പാക് ഭീകര വാദ സംഘടനകളുടെ സാന്നിദ്ധ്യം വ്യക്തമായതോടെ ബാംഗ്ലൂർ എൻസിബി യൂണിറ്റ് കൊച്ചിയിൽ ക്യാമ്പ് ചെയ്തുകൊണ്ടുള്ള പരിശോധനയാണ്‌ നടത്തുന്നത്.

ലഹരി കടത്തും,ലഹരിക്കടത്തിലെ തീവ്രവാദ-ഭീകര ബന്ധവും ശക്തമായതോടെ കോസ്റ്റ് ഗാർഡ്,കസ്റ്റംസ്,എൻസിബി,ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്,എന്നീ ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ചു ധാരണയായിട്ടുണ്ട്.അന്താരാഷ്‌ട്ര ലഹരിക്കടത്തിലെ പ്രധാന കണ്ണിയും,ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകനുമായ ഡി ജെ സജാങ്കെ കഴിഞ്ഞ വർഷം കൊച്ചിയിൽ എത്തിയതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.ഇയാൾ ഇത്തവണയും കൊച്ചിയിൽ എത്താനുള്ള സാധ്യത രഹസ്യാനേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല.

ഭീകരവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ്സാണ് ലഹരി കടത്ത്.യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന ലഹരിക്കടത്തിന് പിന്നിൽ രാജ്യത്തിന്റെ ബൗദ്ധിക സമ്പത്ത് തകർക്കുകയെന്ന സുപ്രധാന ലക്ഷ്യവും ഭീകര സംഘടനകൾക്കുണ്ട്

പുതുവത്സരത്തിന്റെ ഭാഗമായി മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കാനുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ പോലീസും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ജാഗ്രതയിലാണ്.നിരവധി ലഹരി കടത്തുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസും,പോലീസും പിടികൂടിയത്.

ന്യൂ ഇയർ പാർട്ടികൾ നിരീക്ഷണത്തിൽ ആയതോടെ പ്രധാന നഗരങ്ങളിൽ നിന്നും മാറി,മൂന്നാർ,കുമരകം അടക്കമുള്ള ഹൈറേഞ്ച്-കായൽ മേഖലകളിൽ ആണ് ലഹരി പാർട്ടികൾ നടത്താൻ മയക്ക് മരുന്ന് മാഫിയകൾ തയ്യാറെടുക്കുന്നത്.ലക്ഷങ്ങൾ ചിലവിട്ടുള്ള ഇത്തരം മയക്ക് മരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നത് പോലും അതീവ രഹസ്യമായാണ്.

കൊറോണ മൂലം തടസ്സപ്പെട്ട പുതുവത്സരാഘോഷം രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തുമ്പോൾ നിശാ പാർട്ടികളിൽ ലഹരി ഒഴുകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണ മേർപ്പെടുത്താനും ,ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹോട്ടലുടമയെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Tags: DrugsterrorncbDrug mafiaCochin Drug Mafia
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies