മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു ; പരിപാടിയിൽ പങ്കെടുത്തതിന് ലഭിച്ചത് ചെറിയ തുക; ശ്രുതി ലക്ഷ്മി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു ; പരിപാടിയിൽ പങ്കെടുത്തതിന് ലഭിച്ചത് ചെറിയ തുക; ശ്രുതി ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 08:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് നടി ശ്രുതി ലക്ഷ്മി. മോൻസനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

മോൻസൻ മാവുങ്കലിന്റെ ക്ഷണത്തെ തുടർന്ന് നിരവധി പരിപാടികൾ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്. മോൻസനെ എങ്ങിനെയാണ് പരിചയം?.വേറെ പരിപാടികൾ ചെയ്തിട്ടുണ്ടോ ?. ഇതിന് പ്രതിഫലം നൽകിയത് എങ്ങിനെയാണ്? തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും താരം വ്യക്തമാക്കി.

തട്ടിപ്പുകാരനാണെന്ന് അറിഞ്ഞാൽ ആരെങ്കിലും പ്രത്യേകിച്ച് സിനിമാ താരങ്ങൾ അവിടേക്ക് ചെല്ലുമോ ?. അയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ അവിടെ പോകില്ലായിരുന്നു. അറിയാതെ പോയതുകൊണ്ടാണ് തനിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നു. മോൻസൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവർ മുഴുവൻ പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളുമായിരുന്നു. നമ്മളെപ്പോലുള്ള ചെറിയവരെ പരിപാടിയ്‌ക്കായി വിളിക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുക. പോയി പരിപാടി ചെയ്യുമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. പിറന്നാൾ ദിനത്തിൽ അവതരിപ്പിച്ച നൃത്ത പരിപാടിയ്‌ക്ക് ചെറിയ തുക മാത്രമാണ് ലഭിച്ചത് എന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേർത്തു.

ഉച്ചയോടെയാണ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തുവെച്ച് ശ്രുതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ ഏഴ് മണിവരെ തുടർന്നു. മോൻസന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ ശ്രുതി ലക്ഷ്മി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മോൻസനുമായി മറ്റ് ബന്ധങ്ങൾ ഇല്ലെന്നും, മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്ക് എത്തിയിരുന്നുവെന്നും താരം പ്രതികരിച്ചിരുന്നു.

Tags: monson mavunkalsruthy lakshmi
ShareTweetSendShare

More News from this section

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies