ബംഗാളിയെ ചതിച്ചത് പങ്കാളിയായ ബംഗാളി: കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ മൂന്ന് പേര്‍കൂടി പിടിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാളിയെ ചതിച്ചത് പങ്കാളിയായ ബംഗാളി: കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ മൂന്ന് പേര്‍കൂടി പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 06:35 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വെസ്റ്റ് ബംഗാളിലെ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയില്‍. ചേളന്നൂര്‍ ഇരുവള്ളൂര്‍ തായാട്ടു കണ്ടിയില്‍ പത്മേഷ് എന്ന ഉണ്ണി,പുനൂര്‍ കൊല്ലരിക്കല്‍ തേക്കിന്‍ തോട്ടം നെല്ലിക്കല്‍ മുഹമ്മദ് ഷാറൂഖ്, വെസ്റ്റ് ബംഗാള്‍ ഹൊജവട്ട നിയാഖത്ത് എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. റംസാന്‍ അലി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വര്‍ണ്ണ ആഭരണനിര്‍മാണ പ്രവൃത്തി ചെയ്തുവരികയായിരുന്നു.

സെപ്തംബര്‍ 20 നു രാത്രിലിങ്ക് റോഡിലുള്ള തന്റെ കടയില്‍ നിന്നും മാങ്കാവിലേക്ക് ഒരു കിലോ 200ഗ്രാം സ്വര്‍ണ്ണവുമായി പോയ റംസാനെ ബൈക്കിലെത്തിയ മോഷണസംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.

കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍കമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടില്‍ ജമാല്‍ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പില്‍ ഷംസുദ്ദീന്‍, കാസര്‍ഗോഡ് കുന്താര്‍ പോക്കറടുക്ക വീട്ടില്‍ മുഹമ്മദ് നൗഷാദ്,ചാമുണ്ടിവളപ്പില്‍ സ്വദേശി ജംഷീര്‍,കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ അമ്പല നിലത്ത് വീട്ടില്‍ എന്‍.പി ഷിബി,മാളിക്കടവ് മുലാട ത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടില്‍ നിജീഷ് എന്നിവരുള്‍പ്പെടെ പന്ത്രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

മോഷണക്കേസില്‍ പിടിയിലായ നിയാഖത്തിന്റെ ബിസിനസ്സ് പങ്കാളിയായിരുന്നു റംസാന്‍. ഇവര്‍ വേര്‍പിരിയുകയും സ്വന്തമായി ബിസിനസ്സ് നടത്തിവരികയുമായിരുന്നു, റംസാന്റെ ബിസിനസ്സ് വളര്‍ച്ച നിയാഖത്തിന്റെ ബിസിനസ്സില്‍ ബാധിച്ചിരുന്നതിനാല്‍ നിയാഖത്തും സുഹൃത്തും ചേര്‍ന്ന് റംസാന്റെ ബിസിനസ് തകര്‍ക്കാന്‍ ഒരുക്കിയ പദ്ധതിയില്‍ മറ്റു സുഹൃത്തുക്കളായ പത്മേഷിനെയും ഫാറൂഖിന്റെയും സഹായത്തോടെ ക്വട്ടേഷന്‍ സംഘത്തിന് കൈമാറുകയും ഓപ്പറേഷന്‍ നടത്തി പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു.

മോഷണപദ്ധതിയില്‍ സംശയം തോന്നാതിരിക്കാന്‍ നിയാഖത്ത് തന്റെ പക്കല്‍ നിന്നും കുറച്ച് സ്വര്‍ണ്ണം റംസാന് നല്‍കുകയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന ‘വാക്കി ടോക്കി’ ഉപയോഗിച്ചാണ് പ്രതികള്‍ സന്ദേശം കൈമാറിയിരുന്നത്. റംസാന്‍ സ്വര്‍ണ്ണവുമായി മാങ്കാവിലേക്ക് പോകുന്നത് ക്വട്ടേഷന്‍ സംഘത്തിന് കാണിച്ചു കൊടുത്തത് പത്മേഷും ഫാറൂഖും ചേര്‍ന്നായിരുന്നു. ഒടുവില്‍ പിടിയിലായത്.

 

Tags: theftpolice arrestbengalikasaba police
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies