ഡി.ലിറ്റ്; കേരളം രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡി.ലിറ്റ്; കേരളം രാഷ്‌ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: രാഷ്‌ട്രപതിക്ക് ഡി. ലിറ്റ് നിഷേധിച്ചതിലൂടെ കേരളം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് അയോഗ്യതയാണ് രാഷ്‌ട്രപതിക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർവ്വകലാശാലയ്‌ക്ക് സർക്കാർ നിർദ്ദേശം നൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപതിക്ക് ഓണററി ഡി. ലിറ്റ് നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് പുറത്തുവന്ന ആരോപണം. ഡി.ലിറ്റ് നൽകാൻ താൽപര്യമില്ലെന്ന് വൈസ് ചാൻസലർ ഗവർണറെ അറിയിക്കുകയായിരുന്നു. സിൻഡിക്കേറ്റിൽ പോലും ചർച്ച ചെയ്യാതെയായിരുന്നു സർക്കാരുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടന്നത്.

സർവ്വകലാശാലയ്‌ക്ക് അത്തരമൊരു നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന്് മുഖ്യമന്ത്രി വ്യക്തമാക്കണം. പുറത്തുവന്ന വാർത്ത രാജ്ഭവൻ നിഷേധിച്ചിട്ടില്ലെന്നത് അത് ശരിവെക്കുന്നതിന് തുല്യമാണ്. അത്തരം സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം. എന്ത് അയോഗ്യതയുടെ പേരിലാണ് രാഷ്‌ട്രപതിക്ക് ഓണററി ഡി.ലിറ്റ് നിഷേധിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

ഡി.ലിറ്റ് നൽകുകയെന്നത് സർവ്വകലാശാലയുടെ വിവേചന അധികാരമാണ്. അതിലാർക്കും ഇടപെടാൻ അവകാശമില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നത് കേരളത്തിലെ പൊതുരംഗത്ത് അടുത്തിടെ ഉയർന്നുവന്ന ഗുരുതരമായ പ്ര്ശ്‌നം തെളിയിക്കുന്നതാണ്. സർവ്വകലാശാലകളിലെ വഴിവിട്ട സർക്കാർ ഇടപെടലിന് തെളിവാണിതെന്നും വി. മുരളീധരൻ പറഞ്ഞു.

രാഷ്‌ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചതുവഴി അവരുടെ ദളിത് സ്‌നേഹത്തിന്റെ കാപട്യം കൂടിയാണ് പുറത്തുവരുന്നത്. ഉള്ളിന്റെ ഉളളിൽ അധസ്ഥിതരോടും അധകൃതരോടുമുളള വിവേചന മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് മനസിലാകുന്നത്.

ഗവർണറാണ് വിഷയത്തിൽ കുറ്റക്കാരൻ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുകയാണോയെന്ന് വി. മുരളീധരൻ ചോദിച്ചു. ഇനിയെങ്കിലും അതിന് പകരം സർക്കാരിന്റെ ചട്ടവിരുദ്ധമായ നടപടികൾക്കെതിരെ ശബ്ദമുയർത്താനുളള ജനാധിപത്യപരമായ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് നിർവ്വഹിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanpresident ram nath kovindMINISTERD lit Kerala University
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies