തിരുവനന്തപുരം ‘ പുതുവത്സരാഘോഷത്തിന് സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 31 ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ 70.55 കോടി എന്ന റെക്കോർഡ് കടത്തിവെട്ടിക്കൊണ്ടുള്ള വിൽപ്പനയാണ് ഈ വർഷം നടന്നത്. തലസ്ഥാന നഗരത്തിലാണ് ഏറ്റവുമധികം മദ്യം വിറ്റത്.
തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ലെറ്റിൽ ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും വിറ്റു. ക്രിസ്മസ് ദിനത്തിന്റെ തലേന്നും സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റ് വഴിയുളള വിൽപ്പന കണക്കാക്കുമ്പോൾ 73 കോടിയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ലൈറ്റിലായിരുന്നു അന്നും ഏറ്റവുമധികം വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.
ക്രിസ്മസ് ദിനത്തിൽ വിറ്റത് 150 കോടിയോളം രൂപയുടെ മദ്യമാണ്. തിരുവനന്തപുരം പവർ ഹൗസിലെ ഔട്ലറ്റിൽ 73.54 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത. 70.70 ലക്ഷം രൂപയുടെ മദ്യം ചാലക്കുടിയിൽ വിറ്റു. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 60 ലക്ഷം രൂപയുടെ മദ്യംവിറ്റു.
Comments