എഫ്‌ഐആർ അല്ല പ്രണയലേഖനങ്ങളാണ് ആഗ്രഹിക്കുന്നത്; പുതുവത്സരാശംസകൾ പങ്കുവെച്ച് നടി കങ്കണ റണാവത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഫ്‌ഐആർ അല്ല പ്രണയലേഖനങ്ങളാണ് ആഗ്രഹിക്കുന്നത്; പുതുവത്സരാശംസകൾ പങ്കുവെച്ച് നടി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : പുതുവർഷം എങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം 2022 എങ്ങനെയാകണമെന്ന ആഗ്രഹം പങ്കുവെച്ചത്. പോലീസ് പരാതികൾ കുറവും, പ്രണയ ലേഖനങ്ങൾ കൂടുതലും ലഭിക്കുന്ന വർഷമാകണം 2022 എന്ന് താരം പറഞ്ഞു.

പുതുവർഷത്തോട് അനുബന്ധിച്ച് കങ്കണ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് സമീപമുള്ള രാഹു കേതു ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രത്തോടൊപ്പമാണ് കങ്കണ തന്റെ ആഗ്രഹം വ്യക്തമാക്കിയിരിക്കുന്നത്. വർഷം മികച്ചതാകാൻ ക്ഷേത്രത്തിൽ താരം പ്രത്യേക പൂജകളും നടത്തിയിരുന്നു.

ലോകത്തിലെ തന്നെ ഏക രാഹു കേതു ക്ഷേത്രമാണ് ഇതെന്ന് പൂജകളുടെ ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ പറഞ്ഞു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. പഞ്ചഭൂതങ്ങളിൽ വായു പ്രതിഷ്ഠയായുള്ള ക്ഷേത്രമാണ് ഇത്. തികച്ചും വ്യത്യസ്തമായൊരു സ്ഥലമാണ് ഇവിടമെന്നും കങ്കണ വ്യക്തമാക്കി.

പ്രിയപ്പെട്ട ശത്രുക്കൾ കരുണകാണിക്കുന്നതിന് വേണ്ടിയാണ് താൻ ഇവിടെ വന്നിരിക്കുന്നത്. ഈ വർഷം കുറവ് പോലീസ് പരാതികളും, കൂടുതൽ പ്രണയ ലേഖനങ്ങളുമാണ് വേണ്ടതെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2021 കങ്കണയ്‌ക്ക് നിയമ പോരാട്ടങ്ങളുടെ വർഷം ആയിരുന്നു. കഴിഞ്ഞ വർഷം നിരവധി പരാതികളാണ് കങ്കണയ്‌ക്കെതിരെ പോലീസിൽ ലഭിച്ചത്. ചാനൽ അഭിമുഖത്തിനിടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ജാവേദ് അക്തർ നൽകിയ പരാതി ഇതിനൊരു ഉദാഹരണം ആണ്. 1947ൽ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയാണെന്ന പരാമർശത്തിൽ കങ്കണയ്‌ക്കെതിരെ രാജ്യത്തെ വിവധ പോലീസ് സ്‌റ്റേഷനുകളിലാണ് പരാതി ലഭിച്ചത്.

Tags: kangana ranautbollywood ActressFIRnew year
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies