ശുചീകരണത്തിനെത്തിയ നഗരസഭാ ജീവനക്കാർ കണ്ടത് ഉപേക്ഷിക്കപ്പെട്ട ഫ്രിഡ്ജിൽ വടിവാളുകൾ; സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വൻതോതിൽ ആയുധസംഭരണം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശുചീകരണത്തിനെത്തിയ നഗരസഭാ ജീവനക്കാർ കണ്ടത് ഉപേക്ഷിക്കപ്പെട്ട ഫ്രിഡ്ജിൽ വടിവാളുകൾ; സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വൻതോതിൽ ആയുധസംഭരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 04:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപകമായി വൻതോതിൽ ആയുധസംഭരണം നടക്കുന്നതായി വിവരം. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴിയിൽ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകന്റെ സഹോദരന്റെ വീട്ടിലെ പഴയ ഫ്രിഡ്ജിൽ നിന്നും വടിവാൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും വ്യാപകമായി കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.

പരുത്തിക്കുഴി സിഎസ്‌ഐ പളളിക്ക് സമീപം എസ്ഡിപിഐ പ്രവർത്തകന്റെ സഹോദരൻ ഉബൈദിന്റെ വീട്ടിലെ പഴയ ഫ്രിഡ്ജിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടും പരിസരവും ശുചിയാക്കാനെത്തിയ നഗരസഭാ ജീവനക്കാർ വീടിന് പുറത്ത് വെച്ചിരുന്ന പഴയ ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോഴാണ് വടിവാളും കത്തിയും ഉൾപ്പെടെ കണ്ടെത്തിയത്. നാല് വടിവാളുകളും ഒരു കത്തിയുമാണ് ഫ്രിഡ്ജിനുളളിൽ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായി ഉപേക്ഷിച്ചതായിരുന്നു ഫ്രിഡ്ജ്.

ഫ്രിഡ്ജിനുള്ളിൽ വടിവാളുകൾ വെച്ചിരിക്കുന്ന ചിത്രം ജീവനക്കാർ മൊബൈലിൽ പകർത്തി. തുടർന്ന് വാട്‌സ് ആപ്പ് വഴി ചിത്രം പ്രചരിച്ചതോടെ നാട്ടുകാർ പൂന്തുറ പോലീസിൽ വിവരം നൽകുകയായിരുന്നു. പരിശോധനയ്‌ക്കായി പോലീസ് എത്തിയെങ്കിലും വിവരമറിഞ്ഞ് ആയുധങ്ങൾ ആരോ അതിനോടകം മാറ്റിയിരുന്നു.

ആയുധങ്ങൾ കണ്ടെടുക്കാൻ കഴിയാത്തതോടെ ആരോ കൊണ്ടുവന്നിട്ടതാണെന്ന് പറഞ്ഞ് ഉബൈദ് പോലീസിനോട് തട്ടിക്കയറിയിരുന്നു. എന്നാൽ പോലീസ് ഉബൈദിനെ കരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. മാസങ്ങൾക്ക് മുൻപാണ് ബീമാപളളി പുത്തൻപാലത്ത് നിന്നും ഉബൈദും കുടുംബവും പരുത്തിക്കുഴിയിലേക്ക് മാറിയത്. ആയുധം കണ്ടെത്തിയ വീട് ആർഎസ്എസ് ശാഖ നടക്കുന്നതിന് സമീപമാണ്.

ബീമാപളളി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ എസ്ഡിപിഐക്കാരുടെ വീടുകളിലും ഇവരുടെ രഹസ്യ കേന്ദ്രങ്ങളിലും ആയുധശേഖരണം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണങ്ങൾ പോലീസിൽ നിന്നും ഉണ്ടായില്ല.

ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും വ്യാപകമായി കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം. പാലക്കാട്ടെ സഞ്ജീത്തിന്റെ കൊലപാതകത്തിനും ആലപ്പുഴയിലെ രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിനും ശേഷവും ഇത് സംബന്ധിച്ച വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പരുത്തിക്കുഴിയിലെ സംഭവമെന്ന് നാട്ടുകാർ പറയുന്നു.

Tags: trivandrum
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies