തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. വീട്ടമ്മയെയും മക്കളെയും മദ്യപ സംഘം ക്രൂരമായി ആക്രമിച്ചു. ധനുവച്ചപുരത്താണ് സംഭവം. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകൾ ഷീജ എന്നിവർക്കാണ് മർദ്ദനമേറ്റത്. താമരിയും ഷീജയും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അയൽവാസികളായ സാമും സുഹൃത്തുക്കളും മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് താമരിയും മക്കളും ചോദ്യം ചെയ്തു. ഇതോടെ 20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചു.
മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുമകൾ ഷീജയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. അക്രമികൾ വീട്ടുപകരണങ്ങളും അടിച്ചു തകർത്തു.
Comments