മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം. റൺവേയിലെ അറ്റകുറ്റപ്പണികൾക്കായാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.
മഴക്കാലത്ത് ലാൻഡിംഗ്-ടേക്ക് ഓഫ് സമയങ്ങളിൽ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. ഇത് തടയുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റ പണികൾ നടക്കുന്നതെന്ന് വക്താവ് അറിയിച്ചു.