എല്ലാവർക്കും നീതിയെന്ന ലക്ഷ്യം; രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്രം ; എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവർക്കും നീതിയെന്ന ലക്ഷ്യം; രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്രം ; എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി ആഭ്യന്തര മന്ത്രാലയം കത്തയച്ചു.

രാജ്യത്തെ ജനങ്ങൾക്ക് എത്രയും വേഗം നീതി ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. നിലവിൽ താഴെക്കിടയിലുള്ള ഒരു വിഭാഗം ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി നിലവിലെ നിയമങ്ങൾ പരാജയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നത്. പ്രധാനമായും ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന മന്ത്രത്തിൽ അധിഷ്ഠിതമായാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ എന്ന് ആഭ്യന്തര മന്ത്രി എംപിമാർക്ക് അയച്ച കത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രധാനമായും താഴെക്കിടയിലുള്ള ആളുകൾക്ക് നീതി ഉടൻ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമായും ക്രിമിനൽ നിയമങ്ങളിലാണ് ഭേദഗതിവേണ്ടതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വേണമെന്നാണ് കഴിഞ്ഞ 70 വർഷക്കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ മാറ്റം ആവശ്യമാണ്. ജനാഭിലാഷത്തിന് അനുസരിച്ച് നിയമങ്ങളിൽ മാറ്റം കൊണ്ടുവരും. പൊതുജന കേന്ദ്രീകൃതമായ നിയമ സംവിധാനങ്ങൾ ആണ് തങ്ങൾക്ക് വേണ്ടതെന്നും അമിത് ഷായുടെ കത്തിൽ കൂട്ടിച്ചേർക്കുന്നു.

എംപിമാർക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേററ്റർമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നിവരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്.

Tags: lawipccrpc
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies