മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ട്രെയിലർ പുറത്ത്. അച്ഛന്റേയും മകന്റേയും വേഷത്തിലാണ് ചിത്രത്തിൽ ഇരുവരും എത്തുന്നത്. ഒരു വിവാഹാലോചനയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ശ്രീജിത്ത് എൻ, ബിബിൻ ജോർജ്ജ്, എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.















