പോലീസിനും അഭ്യന്തര വകുപ്പിനുമെതിരെ പാർട്ടിയിലും അതൃപ്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖപത്രത്തിൽ കോടിയേരിയുടെ ലേഖനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോലീസിനും അഭ്യന്തര വകുപ്പിനുമെതിരെ പാർട്ടിയിലും അതൃപ്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖപത്രത്തിൽ കോടിയേരിയുടെ ലേഖനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 08:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പോലീസിനും അഭ്യന്തരമന്ത്രിക്കുമെതിരെ പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഭരണം,പാർട്ടി, പോലീസ് എന്ന ലേഖനത്തിലാണ് കോടിയേരിയുടെ വെളിപ്പെടുത്തൽ. പൊലീസ് സേനയ്‌ക്ക് എതിരെയുള്ള ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളുടെ മറവിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്താവന ഫലത്തിൽ അഭ്യന്തര വകുപ്പിനെതിരായ കുറ്റസമ്മതമാണ്. ലേഖനത്തിലുടനീളം പിണറായി സർക്കാരിനെയും പോലീസിനെയും പ്രതിരോധിക്കാനുളള ശ്രമമുണ്ടെങ്കിലും പാർട്ടിക്കുളളിലും ഭരണത്തിനെതിരായ മുറുമുറുപ്പ് ഉയരുന്നുണ്ടെന്ന സൂചനയുണ്ട്. സിപിഎം ജില്ലാ പ്രതിനിധി സമ്മേളനങ്ങളിലെ ഉൾപ്പാർടി ചർച്ചയും നേതൃത്വത്തിന്റെ മറുപടിയും ഊഹാപോഹത്തിന്റെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ നോക്കുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാർടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാദ്ധ്യമവാർത്ത ഭാവനാസൃഷ്ടി മാത്രമാണ്.

എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ എൽഡിഎഫിന്റെ അടിത്തറ തകർക്കാൻ ശത്രുചേരി കാണുന്ന മാർഗം മതനിരപേക്ഷതയുടെ അസ്തിവാരം തോണ്ടുക എന്നതാണ്. അതിനുവേണ്ടി വ്യത്യസ്ത വർഗീയശക്തികൾ പരസ്പരം കൊലപാതകങ്ങൾ നടത്തി നാടിനെ വർഗീയ കുരുതിക്കളമാക്കാൻ യത്നിക്കുകയാണ്. ഈ ഘട്ടത്തിലും വ്യത്യസ്ത വർഗീയതകളെ മാറിമാറി പുണരുകയാണ് യുഡിഎഫ്. എന്നാൽ, പിണറായി സർക്കാരും എൽഡിഎഫും മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് വർഗീയതയെ ചെറുക്കാൻ പ്രതിബദ്ധതയോടെ നീങ്ങുന്നു. ഈ നയത്തിന് അനുസൃതമായിട്ടാണ് കേരള പൊലീസും മുന്നോട്ടുപോകുന്നത്.

അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയസമീപനത്തിൽ ഊന്നി ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ചില വിമർശങ്ങൾ പാർടി സമ്മേളനങ്ങളിൽ വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാസമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ വലിയ വിമർശനമാണ് നടന്നത്. പാലക്കാട് ജില്ലാസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചു. ഇത് പിണറായിയെ വല്ലാതെ ചോടിപ്പിച്ചിരുന്നു. പാലക്കാട് ജില്ലയിൽ പാർട്ടിക്കകത്തുളള വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായാണ് മുഖ്യമന്ത്രി സമ്മേളന വേദി വിട്ടത്.

Tags: Policehome ministry
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies