നന്മമരത്തിന്റെ തനിനിറം പുറത്ത്; സേവന പ്രവർത്തനങ്ങൾ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഫിറോസ് കുന്നുംപറമ്പിൽ; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നന്മമരത്തിന്റെ തനിനിറം പുറത്ത്; സേവന പ്രവർത്തനങ്ങൾ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഫിറോസ് കുന്നുംപറമ്പിൽ; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 12:45 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : സേവന പ്രവർത്തനങ്ങളുടെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ജനം ടിവി ചാനൽ സംഘത്തെ ഫിറോസ് കുന്നുംപറമ്പിലിന്റെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു.

മഞ്ചേരിയിലെ ആലുക്കലിൽ ചിലർക്ക് ഫിറോസ് കുന്നുംപറമ്പിൽ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിനായി ഫണ്ട് സ്വരൂപിച്ച് ബിനാമി ഇടപാടുകൾ നടത്തുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്റെ സത്യാവസ്ഥ അറിയാനായാണ് ചാനൽ സംഘം ആലുക്കലിലേക്ക് പോയത്. എന്നാൽ പ്രദേശത്ത് എത്തിയ സംഘത്തെ ഗുണ്ടകൾ തടയുകയായിരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനും മറ്റുമായി ഇവിടേക്ക് എത്തുന്നവരെ തടായാനായാണ് ഗുണ്ടകളെ ഏർപ്പാടാക്കിയിരിക്കുന്നത്.

ചാരിറ്റിയുടെ പേരിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പറ്റുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ രേഖകൾ ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന പണം ബിനാമി ഇടപാടുകൾക്കായി വിനിയോഗിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, എൻഫോഴ്‌സ്‌മെന്റ് എന്നിവർക്ക് കത്ത് നൽകിയതായി പ്രദേശവാസി പറയുന്നു. സാമ്പത്തിക തട്ടിപ്പുകൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടകളെവിട്ട് ഫിറോസ് കുന്നുംപറമ്പിൽ ആക്രമിക്കാറുണ്ടെന്നും പ്രദേശവാസി വ്യക്തമാക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫിറോസ് കുന്നുംപറമ്പിൽ. ചാരിറ്റിയുടെ മറവിൽ പണപ്പിരിവ് നടത്തിയാണ് ഇയാൾ ജനശ്രദ്ധ പിടിച്ചു പറ്റിയത്.

നേരത്തെയും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പരാതിക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. ചികിത്സയ്‌ക്കായി ലഭിച്ച സംഭാവനകൾ ഫിറോസ് തനിക്ക് താൽപര്യമുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചതും വിവാദമായിരുന്നു. മകന്റെ ചികിത്സയ്‌ക്കായി സമാഹരിച്ച തുക ഫിറോസ് കുന്നുംപറമ്പിൽ മുഴുവനായി നൽകിയില്ലെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത് വന്നതും, അമ്മയുടെ കരൾ ചികിത്സയ്‌ക്കായി ലഭിച്ച തുക നൽകിയില്ലെന്ന പെൺകുട്ടിയുടെ ആരോപണവും വലിയ വിവാദമായിരുന്നു.

Tags: charitymeadiagoonsfiroz kunnumparambil
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies