വിവാഹ വീട്ടിൽ പാട്ടുപാടി കയ്യടി നേടി നടനും എംപിയുമായ സുരേഷ് ഗോപി. വയലിനിസ്റ്റ് ശബരീഷ് പ്രഭാകറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ താരത്തെ ശബരീഷ് വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ഇളയനിലാ പൊഴിഗിറതേ എന്ന സൂപ്പർഹിറ്റ് ഗാനമാണ് സുരേഷ് ഗോപി പാടിയത്
. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് അവിടുള്ളവർ ഏറ്റെടുക്കുന്നതും വീഡിയോയിൽ കാണാം. ‘ഈ സ്നേഹം എന്നും എന്നെ അത്ഭുതപെടിത്തിയിട്ടേ ഉള്ളു , ഞാൻ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പാടിക്കഴിഞ്ഞ് മൈക്ക് കൈമാറി താരം വേദി വിടുകയായിരുന്നു. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Comments