ന്യൂഡൽഹി:1947ലെ വിഭജന സമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 74 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. മുഹമ്മദ് സിദ്ദിഖും സഹോദരൻ ഹബീബുമാണ് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്. പാകിസ്താനിലെ കർതാർപൂർ ഇടനാഴി സഹോദരങ്ങളെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ആ കാഴ്‌ച്ച എല്ലാവരേയും കണ്ണീരിലാഴ്‌ത്തി.
സഹോദരങ്ങളുടെ സംഗമത്തിന്റെ വികാര നിർഭരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാകിസ്താനിലെ ഫെസ്ലാബാദിലാണ് സിദ്ദിഖ് താമസിക്കുന്നത്. ഹബീബ് അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. 80 വയസ്സുണ്ട് ഹബീബിന് പഞ്ചാബിലാണ് അദ്ദേഹം താമസിക്കുന്നത്. സഹോദരങ്ങൾ കെട്ടിപ്പിടിച്ച് കരയുന്നതും അവിടെ ഒത്തുകൂടിയവർ ആ കാഴ്‌ച്ച നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യയിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാനട കേന്ദ്രത്തെ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി 2019ലാണ് തുറക്കുന്നത്. ഇത് യാഥാർത്ഥ്യമായതോടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കർതാർപൂർ വരെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് വിസ രഹിത യാത്ര സുഗമമായി. ഈ ഇടനാഴി തുറന്നതിന് സിദ്ദിഖും ഹബീബും ഇരുരാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
https://twitter.com/mjassal/status/1481084354780614656















