ബെയ്ജിംഗ്: പക്ഷിഫാമിൽ നിന്നും രക്ഷപെട്ടോടുന്ന ഒട്ടകപ്പക്ഷികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 80ഓളം ഒട്ടകപ്പക്ഷികൾ മതിൽ ചാടിയും ഓടിയുമൊക്കെ രക്ഷപെടുന്നതാണ് വീഡിയോയിലുള്ളത്. സൗത്ത് ചൈനയിലെ പക്ഷിഫാമിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഫാമിലെ പക്ഷിക്കൂട് അടക്കാൻ മറന്നുപോയതാണ് വിനയായത്. ഒട്ടകപക്ഷികൾ പരക്കം പായുന്നത് കണ്ട് അമ്പരപ്പിലായിരുന്നു പ്രദേശവാസികൾ. രക്ഷപെട്ട ഒട്ടകപ്പക്ഷികൾ റോഡിലിറങ്ങുകയും ചെയ്തു. ചൈനയിലെ പേൾ റിവർ ഡെൽറ്റ സിറ്റിയിലിറങ്ങിയ ഒട്ടകപക്ഷികൾ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയത്.
ചിലത് കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക നാശം ഉണ്ടാക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒട്ടകപ്പക്ഷികളെ തിരികെ കൂട്ടിൽ കയറ്റിയത്. പക്ഷികളെ തിരികെ കൂട്ടിൽ കയറ്റാൻ പോലീസുകാർക്ക് വരെ ഇടപെടേണ്ടി വന്നു. ജനുവരി എട്ടിനാണ് സംഭവ
Comments