ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാക്കിയില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ വിമർശിച്ച് മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാക്കിയില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ വിമർശിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 10:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാകണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ ഭരണം നിലനിർത്താൻ സാധിച്ചത് താത്കാലികം മാത്രമാണ്. അതുവെച്ച് ബിജെപിയുടെ വളർച്ച തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ല. സർവ്വീസ് സംഘടനകൾ വഴിയാണ് പരിപാടികളിൽ ആളുകൾ എത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയ്‌ക്ക് വളർച്ചയുണ്ടായി. ഈ വളർച്ചയ്‌ക്ക് തടയിടണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശങ്ങൾ ഒന്നും തന്നെ ജില്ലാ നേതൃത്വം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോർപ്പറേഷനിലെ എസ്.സി എസ്ടി ഫണ്ട് തട്ടിപ്പിലും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. എങ്ങനെയും പണം തട്ടണമെന്ന ധാരണ ചില നേതാക്കൾക്കുണ്ട്. എസ്.സി എസ്ടി ഫണ്ടെന്ന് പറയുന്നത് പാവങ്ങളുടെതാണ്. പുതിയ സഖാക്കളിൽ പോലും ഇത്തരത്തിലുള്ള പ്രവണത കാണുന്നുണ്ട്. ഇത് വെച്ചുപൊറിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ വളർച്ചയിൽ ആശങ്ക അറിയിച്ചുള്ള ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിജെപിയുടെ വളർച്ച അവഗണിക്കാനാകാത്ത വിധത്തിൽ വളരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ജില്ലയിൽ പല കേന്ദ്രങ്ങളിലും ബിജെപി അവരുടെ ശക്തി വർദ്ധിപ്പിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ബിജെപി ഏറെ മുന്നോട്ട് വന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

Tags: BJPCPMPinarayi Vijayank suresndran
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies