ജോക്കോവിച്ചിന് തിരിച്ചടി: വിസ നിഷേധിച്ചത് ചോദ്യം ചെയ്ത അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി, ഉടൻ നാടുകടത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജോക്കോവിച്ചിന് തിരിച്ചടി: വിസ നിഷേധിച്ചത് ചോദ്യം ചെയ്ത അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി, ഉടൻ നാടുകടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 01:13 pm IST
FacebookTwitterWhatsAppTelegram

റോം: ഓസ്ട്രേലിയയിൽ തുടരുന്ന ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസയില്ല. വിസ നിഷേധിച്ചതിന് എതിരായ ജോക്കോവിച്ചിന്റെ അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. ഫെഡറൽ കോടതിയുടെ മൂന്നംഗ ബഞ്ച് ഏകകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ജോക്കോവിച്ചിന് വിസ നിഷേധിച്ചത്. ഈ സാഹചര്യത്തിൽ ജോക്കോവിച്ചിനെ സെർബിയയിലേക്ക് തിരിച്ചയക്കും. ഓസ്‌ട്രേലിയയിലേക്ക് മൂന്ന് വർഷത്തെ വിലക്കും ഏർപ്പെടുത്തും.

ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രിയായ അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി അദ്ദേഹത്തെ നാടു കടത്താനുള്ള നിർണായക തീരുമാനം എടുത്തത്. സെക്ഷൻ 133 സി(3) പ്രകാരമാണ് വിസ റദ്ദ് ചെയ്യുന്നത്. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാൻഡ്സ്ളാം ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ച വിമാനത്താവളത്തിൽ വച്ച് അധികൃതർ തടയുകയായിരുന്നു. കൊറോണ വാക്സിൻ എടുത്തില്ലെന്നും, വാക്സിൻ എടുക്കാത്തതിന് കാരണം കാണിച്ചില്ലെന്നും ആരോപിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാൽ കൊറോണ ബാധിച്ചതിന്റേയും വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി ജോക്കോവിച്ച് കോടതിയെ സമീപിച്ചു.

തുടർന്നുണ്ടായ നടപടി ക്രമങ്ങളുടെ ഭാഗമായിട്ട് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി കോടതി മരവിപ്പിച്ചു. എന്നാൽ ഇമിഗ്രേഷൻ മന്തരിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിസ റദ്ദാക്കി. തുടർന്ന് ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ കോടതിയും ഹർജി തള്ളിയതോടെ ജോക്കോവിച്ചിനെ ഉടൻ നാടുകടത്തിയേക്കും.

Tags: NOVAK DJOKOVICAustraliandeported
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies