ജൂതപ്പള്ളിയിലെ ആക്രമണം: ഭീകരൻ മാലിക് ഫൈസൽ അക്രമിനെ വെടിവെച്ച് കൊന്ന് പോലീസ്, രണ്ട് പേർ കൂടി പിടിയിൽ, ഭീകരാക്രമണമെന്ന് ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂതപ്പള്ളിയിലെ ആക്രമണം: ഭീകരൻ മാലിക് ഫൈസൽ അക്രമിനെ വെടിവെച്ച് കൊന്ന് പോലീസ്, രണ്ട് പേർ കൂടി പിടിയിൽ, ഭീകരാക്രമണമെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ടെക്‌സസിലെ ജൂതപ്പള്ളിയിൽ ഇന്നലെയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. ആക്രമണത്തിൽ പിടിയിലായ ബ്രിട്ടീഷ് ഭീകരനെ പോലീസ് വെടിവെച്ചു കൊന്നു. മാലിക് ഫൈസൽ അക്രമിനെയാണ് പോലീസ് വെടിവെച്ച് കൊന്നത്. സംഭവത്തിൽ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മാഞ്ചസ്റ്റർ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പത്ത് മണിക്കൂർ നേരമാണ് ജൂതപള്ളിയിലെ റബ്ബി(പുരോഹിതൻ) സൈട്രോൺ വാക്കർ ഉൾപ്പെടെ നാല് പേരെ ബന്ദികളാക്കിയത്. എഫ്ബിഐ പള്ളിയ്‌ക്കുള്ളിൽ പ്രവേശിച്ചാണ് ഇവരെ മോചിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിൽ ലൈവിൽ വന്നാണ് ജൂതപ്പള്ളി കയ്യേറിയ വിവരം മിലിക് ഫൈസൽ അറിയിക്കുന്നത്. ബന്ദികളാക്കിയവരെ വധിക്കുമെന്നും മാലിക് ഫൈസൽ ഭീഷണി മുഴക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പ്രാഥമിക വിലയിരുത്തലിൽ ഭീകരാക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് ജൂതപള്ളിയും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ വിട്ടയക്കമെന്നാണ് അക്രമിയുടെ ആവശ്യം. ഇവരുടെ സഹോദരൻ മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നാണ് വിവരം. അമേരിക്കയിൽ 86 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഭീകര വനിതയായ ആഫിയ സിദ്ദിഖി.

ടെക്സസിലെ ഫോർട്ട് വർത്തിയിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് സിദ്ദിഖി ഇപ്പോൾ തടവിൽ കഴിയുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമി ലൈവ് വന്നത്. കെട്ടിടത്തിന്റെ ഉൾവശങ്ങളും ബന്ദികളാക്കിയവരേയും അക്രമി കാണിച്ചിരുന്നു. അമേരിക്കയ്‌ക്ക് എന്തോ കുഴപ്പമുണ്ട്, എല്ലാവരും മരിക്കും, ഞാനും മരിക്കും എന്നാണ് അക്രമി ലൈവിൽ പറഞ്ഞത്.

Tags: americaUS President Joe Biden
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies