പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകരസംഘടന ഉണ്ടാക്കി; ആളുകളെ റിക്രൂട്ട് ചെയ്തത് ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന്; കൂടുതൽ വിവരങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകരസംഘടന ഉണ്ടാക്കി; ആളുകളെ റിക്രൂട്ട് ചെയ്തത് ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന്; കൂടുതൽ വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 07:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി കണ്ടെത്തൽ. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ലഷ്‌കർ ഇ മുസ്തഫ എന്ന സംഘടന രൂപീകരിച്ചത്. പാകിസ്താനെതിരെ ഉണ്ടായ അന്താരാഷ്‌ട്ര സമ്മർദ്ദം വഴിതിരിച്ചുവിടാനായിരുന്നു ഈ നിർണായക നീക്കമെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫാണ് ഈ ഗൂഢനീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലഷ്‌കർ ഇ മുസ്തഫ എന്ന ഭീകര സംഘടന രൂപീകരിക്കുകയും അതിലേക്ക് ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തത് ഇയാളാണ്. ഇന്ത്യയിലുള്ള ഭീകര സംഘടനയാണ് പുൽവാമയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത് എന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് സംഘടനയ്‌ക്ക് ഐഎസ്‌ഐയുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്.

പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന് നേരെ ലോകരാജ്യങ്ങൾ വൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് വഴിതിരിച്ചുവിടാനാണ് പാകിസ്താൻ പുതിയ ഭീകര സംഘടന രൂപീകരിച്ചതും, അത് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതും. പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ അള്ളാ മാലിക് ലഷ്‌കർ ഇ മുസ്തഫ തലവനായിരുന്നു. ഇയാൾക്ക് മൗലാന മസൂദ് അസറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ലഷ്‌കർ-ഇ-മുസ്തഫയുടെ (എൽഇഎം) നാല് പ്രവർത്തകരായ – മുഹമ്മദ് അർമാൻ അലി എന്ന അർമാൻ മൻസൂരി, മുഹമ്മദ് എഹ്സാനുള്ള എന്ന ഗുഡ്ഡു അൻസാരി, ഇമ്രാൻ അഹമ്മദ് ഹജാം, ഇർഫാൻ അഹമ്മദ് ദാരിംഗ് എന്നിവർക്കെതിരെ ശനിയാഴ്ച എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

Tags: pulwama attack
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies