കോട്ടയം കൊലപാതകം; അഞ്ചു പേർ പ്രതികളെന്ന് പോലീസ്; ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയം കൊലപാതകം; അഞ്ചു പേർ പ്രതികളെന്ന് പോലീസ്; ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ പ്രതികളെന്ന് പോലീസ്. കോട്ടയം എസ്പി ഡി. ശില്പയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയും ഗുണ്ടയുമായ ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തതായും എസ്പി പറഞ്ഞു.

ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. അതിനിടെ ഷാൻ മരിച്ചത് അടിയിൽ തലയോട്ടി പൊട്ടിയല്ല എന്നും തലച്ചോറിലെ രക്തസ്രാവം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകളുളളതായി റിപ്പോർട്ടിൽ പറയുന്നു. വിമലഗിരി സ്വദേശി ഷാൻ ബാബുവിനെയാണ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയി ഇട്ടത്. പുലർച്ചെ നാല് മണിയോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. പ്രതിയായ കെ.ടി ജോമോൻ ഗുണ്ടാലിസ്റ്റിൽ ഉളളയാളാണ്.

ഷാനിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം തോളിൽ ചുമന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിടുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗമാണെന്നും പറഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. മകനെ തട്ടിക്കൊണ്ടു പോയ വിവരം പറഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ഷാൻ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ രംഗത്തെത്തിയിരുന്നു. കാപ്പ ചുമത്തി നാടു കടത്തിയ ഗുണ്ടയാണ് ജോമോൻ.

Tags: കോട്ടയം
Share
Tweet
SendShare

More News from this section

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

താമരശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, കുടുങ്ങിയത് രാത്രി 12 മണിയോടെ

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

Latest News

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies