പാലക്കാട്: പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. വിരണ്ടോടുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും ആന തകർത്തു. ഇരുചക്രവാഹനങ്ങൾ ചവിട്ടി തെറിപ്പിക്കുകയും തുമ്പിക്കൈ കൊണ്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. ആനയുടെ മുകളിൽ ഇരുന്നയാൾക്കും താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഒരു മണിക്കൂറിനുള്ളിൽ തന്നെ തളയ്ക്കാൻ സാധിച്ചു.
Comments