തന്നെ തല്ലിച്ചതച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയോട് പ്രതികാരം : ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെ തല്ലിച്ചതച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയോട് പ്രതികാരം : ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : തന്നെ മർദ്ദിച്ചവശനാക്കി ഭാര്യയെ പീഡനത്തിനിരയാക്കിയവരിൽ ഒരാളെ ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ് . മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം . ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തതിന് പ്രതികാരമായാണ് പ്രതികളിൽ ഒരാളായ ലാൽ സിംഗിനെ ഭർത്താവ് കൊലപ്പെടുത്തിയത് . സംഭവത്തിൽ 32 കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികളായ ഭൻവർ ലാൽ, ദിനേശ് എന്നിവരെയും അറസ്റ്റ് ചെയ്തു . കഴിഞ്ഞ വർഷം ജൂലൈയിൽ ലാൽ സിംഗ്, ഭൻവർലാൽ, ദിനേഷ് എന്നിവർ യുവാവിന്റെ വീട്ടിൽ കയറി ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു . തടയാൻ ശ്രമിച്ച യുവാവിനെ അവർ മർദ്ദിച്ചവശനാക്കി . പോലീസിൽ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഇക്കാര്യം പോലീസിൽ അറിയിച്ചില്ലെങ്കിലും പ്രതികാരം ചെയ്യാനായിരുന്നു യുവാവിന്റെ തീരുമാനം.

ജനുവരി നാലിന് ലാൽ സിംഗിനെ തന്റെ കൃഷിഭൂമിയിലെ കുഴൽക്കിണറിനടുത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു . ജലാറ്റിൻ ദണ്ഡും ഡിറ്റണേറ്ററും മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തി . അന്വേഷണത്തിൽ, മുൻ സർപഞ്ച് ഭൻവർ ലാലിന്റെ കുഴൽക്കിണറിലും ഓഗസ്റ്റിൽ സമാനമായ സ്ഫോടനം നടന്നതായി കണ്ടെത്തി, എന്നാൽ സംഭവത്തിൽ ഭൻവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

ലാൽ സിംഗിനെ കൊലപ്പെടുത്തിയ സ്ഫോടനത്തിനു ശേഷം ഗ്രാമം വിട്ടു പോയ യുവാവിനെയും ഭാര്യയേയും ജനുവരി 7 ന് മന്ദ്‌സോറിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതിന് പ്രതികാരം ചെയ്തതാണെന്ന് പറയുകയും ചെയ്തു.

ഇന്റർനെറ്റിൽ നിന്നാണ് യുവാവ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്ന് രത്‌ലം പോലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു . ഭൻവർലാലിന്റെ കുഴൽക്കിണറിലാണ് ആദ്യം ഈ സാങ്കേതികവിദ്യ പ്രയോഗിച്ചതെന്നും യുവാവ് വെളിപ്പെടുത്തി

 

Tags: Rapewifemankill
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies