സമൂഹത്തിൽ ആളുകൾക്ക് നേരിടേണ്ടി വരുന്ന അനീതിയെ തുറന്നുകാട്ടുന്ന ‘രക്തം’ എന്ന ഷോട്ട് ഫിലിമിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. എംഎൽഎ ആൻസൻ, എംഎൽഎ വിൻസന്റ് പ്രശസ്ത സിനിമാതാരം കൃഷ്ണ കുമാർ എന്നിവർ ചേർന്നാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. സുദർശൻ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ഹ്രസ്വചിത്രത്തിൽ സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളാണ് എടുത്തുപറയുന്നത്.
ജോലിസ്ഥലങ്ങളിലും യാത്രകളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും, മയക്കു മരുന്നിന് അടിമയായി ഇന്നത്തെ യുവ തലമുറ സ്വയം നശിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാനർ മെട്രോ കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കെഎം. ഇസ്മായിൽ ആണ്. ഉദയൻ കൊക്കോട്, ദിലീപ് സ്വദേശി, അരുണ, സന്തോഷ് ശിവദാസ് ,ഫോക്ക് ,ആദിത്യൻ, സിനി മോൾ, അവന്തിക പാർവതി, മൂ സിനാ, സുജാ സൈമൺ, പുഷ്പ, സ്മിനേഷ്, എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു
എഡിറ്റിംഗ്, ചീഫ് അസോസിയേറ്റ്, പോസ്റ്റർ ഡിസൈനിംഗ് എന്നിവ ചെയ്തിരിക്കുന്നത് ശരൻ ഇൻഡോ കേരയാണ്. ബാക്ഗ്രൗണ്ട് മ്യൂസിക് -ബാലു ബി എം സ്റ്റുഡിയോ, ക്യാമറ അസോസിയേറ്റ്- അജയ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ- അജിത്, സന്തോഷ് ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ- അനീഷ് കുമാർ. സാഗർ ഭാരതീയം ആണ് പ്രൊഡക്ഷൻ കൺട്രോളർ.















