ഹൈദരാബാദ്: തെലുങ്ക് നടൻ കൊൻചട ശ്രീനിവാസ് അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് 47-ാം വയസിലായിരുന്നു അന്ത്യം. കാസിബുഗ്ഗയിലെ സ്വകാര്യ ആശുപത്രിയാണ് നടന്റെ മരണം സ്ഥിരീകരിച്ചത്.
നാളുകൾക്ക് മുമ്പ് സിനിമ ചിത്രീകരണത്തിനിടെ ശ്രീനിവാസ് കുഴഞ്ഞു വീണിരുന്നു. ഹൈദരാബാദിലായിരുന്നു സംഭവം. തളർന്നുവീണ ശ്രീനിവാസിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദ്രോഗം സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയി. വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ചിരഞ്ജീവി നായകനായ ശങ്കർദാദ എംബിബിഎസ്, ജൂനിയർ എൻടിആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട പ്രധാന ചിത്രങ്ങൾ. നിരവധി വില്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ നടനായിരുന്നു അദ്ദേഹം. നാൽപതിലധികം ചിത്രങ്ങളിലും പത്തോളം പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
Comments